മെൽബണിൽ മതേർസ് ഡേ ആഘോഷം മെയ് 14 ന്

mothers-day
SHARE

മെൽബൺ∙ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോട് അനുബന്ധിച്ച്‌ മതേർസ് ഡേ ആഘോഷിക്കുന്നു. മെയ് മാസം 14 നു സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്‌നറില്‍ 4.15 നും സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കില്‍ 6.30 നും കുർബാനയോടൊപ്പമാണ് മതേർസ് ഡേ ആഘോഷം. മെയ് ഏഴാം തിയതിയിലെ വേദപാഠ ക്ലാസുകളിൽ അമ്മമാർക്കായി കുട്ടികൾ പ്രാർഥനകൾ എഴുതണം. ഇത് 14 നു കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കും. കുർബാനയോടൊപ്പം കാഴ്ചവപ്പ്, അമ്മമാരെ ആദരിക്കൽ, മതേർസ് ഡേ സന്ദേശം, വിഡിയോ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരിക്കും.

അമ്മമാർക്ക് മതേർസ് ഡേ ആശംസകൾ നേരുന്ന അഞ്ചുസെക്കന്റ്സ് ദൈർഘ്യമുള്ള വിഡിയോ ലാൻസ്‌കേപ്പിൽ എടുത്ത്, മെയ് ഏഴിനു മുൻപായി കോഓർ‍ഡിനേറ്റർമാരായ ജോർജ് പവ്വത്തേൽ 0452599498, മാത്യു ലൂക്കോസ് 0447268620 എന്നീ  വാട്ട്സാപ്പ് നമ്പറുകളിലേയ്ക്ക് അയക്കണം. പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന്റെയും മതേർസ് ഡേ കോഓർഡിനേറ്റർമാരായ ജോർജ് പവ്വത്തേൽ, മാത്യു ലൂക്കോസ് എന്നിവർ നയിക്കുന്ന കമ്മിറ്റിയുടെയും ഇടവകയിലെ യുവജന വിഭാഗത്തിന്റെയും നേതൃത്വത്തിൽ മതേർസ് ഡേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. മതേർസ് ഡേ ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാ അമ്മമാരെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ എന്നിവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS