ആവേശക്കാഴ്ചകളുമായി സിംഗപ്പൂർ പൂരം മേയ് 28 ന്

pooram
SHARE

സിംഗപ്പൂർ∙ ആവേശകാഴ്ച്ചകളൊരുക്കി 'സിംഗപ്പൂർ പൂരം' ഗാർഡന്സ് ബൈ ദ ബേയിൽ മേയ് 28 ന്. താളവാദ്യ മേളങ്ങളുടെ അകമ്പടിയോടെ വർണ്ണാഭമായ കാഴ്ചകളാണ് പൂരത്തിനായി അണിയറയിൽ ഒരുങ്ങുന്നത്. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ചോറ്റാനിക്കര വിജയൻ മാരാർ എന്നിവരുടെ നേതൃത്വത്തിൽ  അഞ്ചു മണിക്കൂറോളം 'താളവാദ്യ മേളം' നടക്കും. കേരളത്തിലെ പ്രഗത്ഭരായ 43 കലാകാരന്മാർ അടങ്ങുന്ന സംഘമാണ് ഇവർക്കൊപ്പം സിംഗപ്പൂരിലെത്തുന്നത്. അലങ്കരിച്ച റോബോടിക് ആനകളുടെ കുടമാറ്റവും നടക്കും. താലപ്പൊലി, മെഗാ ഗ്രൂപ്പ് സോങ്, ആനച്ചമയം എന്നിവയും കൂടാതെ നിരവധി സാംസ്കാരിക നൃത്തരൂപങ്ങളും അരങ്ങേറും.

രണ്ടായിരത്തിൽ അധികം പേരെയാണ് പൂരത്തിന് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഹെറിറ്റേജ് സെന്റർ, ഖൽസ അസോസിയേഷൻ, മഹാരാഷ്ട്ര മണ്ഡൽ, ഗുജറാത്തി സൊസൈറ്റി, തെലുങ്ക് സമാജം, മാൾവ അസോസിയേഷൻ, ഭോജ്‌പുരി അസോസിയേഷൻ തുടങ്ങിയ വൈവിധ്യമാർന്ന ഗ്രൂപ്പുകളുമായി സഹകരിച്ചാണ് പൂരം നടത്തുന്നത്. 2019 ലാണ് പൂരം കമ്മിറ്റി രൂപീകരിക്കുന്നത്. അതേവർഷം സെപ്റ്റംബറിൽ ആദ്യമായി സിംഗപ്പൂർ പൂരം നടത്തി. പരിപാടി വൻ വിജയമായത് പിന്നാലെയാണ് ഇത്തവണ വിപുലമായി പൂരം നടത്താൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. 

English Summary: singapore pooram will be conducted on may 28.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS