ഐഎച്ച്എൻഎ–നവോദയ മെൽബൺ നാടക ഫെസ്റ്റിന് തുടക്കം

ihna-navodaya-melbourne-drama-fest
SHARE

തിരുവനന്തപുരം ∙ മെൽബണിൽ ഈ മാസം 13 ന് നടക്കുന്ന ഐഎച്ച്എൻഎ- നവോദയ തിയേറ്റർ ഫെസ്റ്റിന് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ബ്രോഷർ പ്രകാശനം നിർവഹിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെ.എൻ. സാനു, ഐഎച്ച്എൻഎ ഓസ്ട്രേലിയ മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

മെൽബണിലെ ബോക്സ് ഹിൽ ടൗൺ ഹാളിൽ മേയ് 13ന് വൈകിട്ട് നാലിനു ആദ്യത്തെ ഓസ്ട്രേലിയൻ മലയാള നാടകോത്സവം ആരംഭിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സിനിമാ താരങ്ങളായ സന്തോഷ് കീഴാറ്റൂർ, അപ്പുണ്ണി ശശി എന്നിവർ അഭിനയിക്കുന്ന പെൺ നടൻ, ചക്കരപ്പന്തൽ എന്നീ നാടകങ്ങൾ അരങ്ങേറും.

‘മാധ്യമങ്ങളും ജനാധിപത്യവും’ എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. മേയ് 14 ന് നാടക പരിശീലന കളരിയും നാടകോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS