ADVERTISEMENT

ക്വലാലംപുർ ∙  നവോദയ സാംസ്‌കാരിക വേദിയുടെ മലേഷ്യൻ ഘടകത്തിന്റെ പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി പുതിയ സാരഥികളെ തിരഞ്ഞെടുത്തു. മുഹമ്മദ്‌ ബാദുഷയും മൊയ്തു വെട്ടിപ്പുഴയുമാണ് മുഖ്യ രക്ഷാധികാരികൾ. പ്രസിഡന്റായി സതീഷ് രമ്പേത്തിനെയും സെക്രട്ടറിയായി മൻസൂർ മദീനയേയും തിരഞ്ഞെടുത്തു. ഷരീഫ് തിരൂരാണ് പുതിയ ട്രഷറർ. ഷെഫി മതിലകം, അനൂപ് എന്നിവർ വൈസ് പ്രസിഡന്റ്മാരും രാജേഷ് കാഞ്ഞിരക്കാടൻ, സൂഫിയാൻ വണ്ടൂർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്. ഷരീഫ് മസ്ഹർ ഹെൽപ് ലൈൻ ചെയർമാനും സലിം റെയാൻ വൈസ് ചെയർമാനുമായി തുടരും. ഉമേഷ്‌ അഞ്ചാംപുരയും ഷബീർ അലിയുമാണ് ഐടി സെല്ലിന്റെ ഭാരവാഹികൾ.

 

 

കഴിഞ്ഞ വർഷം ഏപ്രിലോടെയാണ് നവോദയ മലേഷ്യ ഹെൽപ് വിങ് ആരംഭിച്ച് പ്രവർത്തനം സജീവമാക്കിയത്. നവോദയ മലേഷ്യയുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുക തന്നെയാണ് തുടർ ലക്ഷ്യമെന്നും, പ്രവാസി ക്ഷേമ പ്രവർത്തങ്ങളോടൊപ്പം മികവുറ്റ സാംസ്‌കാരിക പരിപാടികൾ കൂടി സംഘടിപ്പിക്കാൻ നവോദയ ലക്ഷ്യമിടുന്നതായി പ്രതിനിധി സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com