മെൽബൺ ∙ മെൽബൺ അയ്യപ്പ സേവാ സംഘത്തിന്റെ (എംഎഎസ്എസ്) ആഭിമുഖ്യത്തിൽ മെൽബണിൽ അയ്യപ്പ പൂജയും പഠിപൂജയും നടന്നു. മെൽബണിൽ ഡാൻഡിനോങ് പ്രവിശ്യയിൽ അയ്യപ്പ സേവാ സംഘം വാങ്ങിയ 10 എക്കർ സ്ഥലത്തു ശബരിമലയുടെ മാതൃകയിൽ പതിനെട്ടാംപാടിയോടുകൂടിയ ക്ഷേത്ര നിർമാണത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ നടക്കുന്നു. പ്രൊജക്ട് ടൗൺ പ്ലാനിങ് അംഗീകാരം കിട്ടിയാൽ ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
2025 ൽ നിർമാണം പൂർത്തിയാക്കി അഭിഷേകം നടത്തുന്നതിനാണ് പദ്ധതി എന്ന് പ്രസിഡന്റ് രാജേന്ദ്ര കൈലാസവും സെക്രട്ടറി ഡോ.വിജയും അറിയിച്ചു. എല്ല മലയാളമാസവും ഒന്നാം തീയതി പൂജ നടത്തുന്നുണ്ട്.
വിഷു, ഉഗാദി, ഗുഡി പടുവ വിശേഷ ദിവസങ്ങൾ സംയുക്തമായിട്ടാണ് ഈ പ്രാവശ്യം ആഘോഷിച്ചത്. അഭിഷേക് രാജുവിന്റെ ഭക്തി ഗാനമേള അരങ്ങേറി. നൂറുകണക്കിന് ഭക്തജനങ്ങൾ വിശേഷൽ പൂജയിലും തുടർന്നുള്ള അന്നദാനത്തിലും പങ്കെടുത്തു. ക്രമീകരണങ്ങൾക്ക് വൈസ് പ്രസിഡന്റ് സുന്ദരം, മാലതി, സതീഷ് തോട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. അടുത്ത മാസം പൂജ മോഡിയലക് അലെൻ മാക്ലീൻ ഹാളിൽ നടത്തും. വിവരങ്ങൾക്ക് .0493596927 ശ്രീകുമാർ ഇരുപ്പക്കാട്ട്.