ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം മേയ് 13 ന് ഗോൾഡ് കോസ്റ്റിൽ
Mail This Article
ഗോൾഡ് കോസ്റ്റ് ∙ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളും സെവൻസ് യുണൈറ്റഡ് ടീമംഗങ്ങളും മീറ്റിങ് നടത്തി.
വിപുലമായ വടംവലി മത്സരം ആണ് ഗോൾഡ് കോസ്റ്റിൽ സംഘടിപ്പിച്ചിട്ടുള്ളത്. ഒരു ദിവസം മുഴുവൻ കുടുംബത്തോടൊപ്പം വടംവലി മത്സരങ്ങൾ വീക്ഷിക്കാനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ ടീമുകൾ ഗോൾഡ് കോസ്റ്റിൽ എത്തിചേരുമ്പോൾ മികച്ച ജനപങ്കാളിത്തം മത്സരത്തിലുടനീളം ഉണ്ടാകും.
മേയ് 13 ന് രാവിലെ 10 മണിക്ക് Mark Boothan MP, Theodore ഉദ്ഘാടനം നിർവഹിക്കും കുട്ടികൾക്കായി പ്രത്യേക വിനോദ പരിപാടികൾ, ഫുഡ് സ്റ്റാളുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സാജു സി. പിയും, വടംവലി കോഓർഡിനേറ്റർ ഷിൻസൺ കുര്യനും അറിയിച്ചു.