'സിഡ്‌മൽ പൊന്നോണം 23 ' ന്റെ ടിക്കറ്റ് വിൽപ ആരംഭിച്ചു
Mail This Article
സിഡ്‌നി∙ സിഡ്‌നി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയയായ 'സിഡ്‌മൽ പൊന്നോണം 23 ' ന്റെ ടിക്കറ്റ് വിൽപ ആരംഭിച്ചു . സിഡ്‌നി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബീന രവികുമാർ ആദ്യ ടിക്കറ്റ് ലൈഫ് മെമ്പറായ അനിൽ കുമാറിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഏകദേശം 1500 റോളം പേർ പങ്കെടുക്കുന്ന ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. രാവിലെ 8 മണിയോടെ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് നാലുമണിയോടെ അവസാനിക്കും.
രാവിലെ കേരളത്തിന്റെ തനതു സാംസ്‌കാരിക പൈതൃകത്തിൽ ഒരുക്കുന്ന ഓണം വില്ലേജിൽ അത്തപൂക്കള മത്സരം, കായിക മത്സരങ്ങൾ, വിവിധ സ്റ്റാളുകൾ എന്നിവ ഉണ്ടാവും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് കലാപരിപാടികളും അരങ്ങേറും .ടിക്കറ്റുകൾ https://www.trybooking.com/CISDZ എന്ന ഓൺലൈൻ ലിങ്കിൽ ബുക്ക് ചെയ്യാവുന്നതാണ്