മാർ ജോർജ് ആലഞ്ചേരി പിതാവിന്‌ മെൽബണിൽ ഉജ്ജ്വല സ്വീകരണം

mar-alancherry-reception
SHARE

മെൽബൺ ∙ സെന്റ്‌ തോമസ്‌ മെൽബൺ സിറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേക കർമ്മങ്ങളിൽ മുഖ്യകാർമ്മികത്വം വഹിക്കാനായി, സിറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെൽബണിൽ എത്തി. മെൽബൺ രൂപത മെത്രാൻ ബിഷപ്പ്‌ ബോസ്കോ പുത്തൂർ, നിയുക്ത മെത്രാൻ ഫാ. ജോൺ പനന്തോട്ടത്തിൽ, വികാരി ജനറാൾ മോൺ. ഫ്രാൻസിസ്‌ കോലഞ്ചേരി, ചാൻസിലർ ഫാദർ സിജീഷ്‌ പുല്ലങ്കുന്നേൽ, പ്രൊകുറേറ്റർ ഡോ. ജോൺസൺ ജോർജ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോബി ഫിലിപ്പ്‌, യൂത്ത് അപ്പൊസ്റ്റലേറ്റ്‌ ഡയറക്‌ടർ സോജിൻ സെബാസ്റ്റ്യൻ, ഫാ.ഏബ്രഹാം കഴുന്നടിയിൽ, സിഎംഐ സഭയുടെ കോട്ടയം പ്രൊവിൻഷ്യാൾ ഫാ. ഏബ്രഹാം വെട്ടിയാങ്കൽ സിഎംഐ, ഫാ.വിൻസന്റ്‌ മഠത്തിപ്പറമ്പിൽ സിഎംഐ, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ, മെൽബൺ രൂപത വൈദിക വിദ്യാർഥികൾ, എസ്‌എംവൈഎം പ്രതിനിധികൾ എന്നിവർ ചേർന്ന് മേജർ ആർച്ച്‌ ബിഷപ്പിനെ മെൽബൺ വിമാനത്താവളത്തിൽ സ്വീകരിച്ചു. ‌വലിയ പിതാവിനൊപ്പം മെൽബണിൽ എത്തിയ മേജർ എപ്പിസ്കോപ്പൽ ചാൻസിലർ റവ. ഡോ. എബ്രഹാം കാവിൽപുരയിടത്തിലിനും ഹൃദ്യമായ സ്വീകരണം നൽകി. 

mar-alancherry-reception-2

സെന്റ് തോമസ് സിറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്‌കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31 (ബുധനാഴ്ച) വൈകിട്ട് അഞ്ചിനു മെൽബണിനടുത്തുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡീ ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കാൽദിയൻ കാത്തലിക് ദേവാലയത്തിൽ വച്ച് നടക്കും. സ്ഥാനാരോഹണ കർമ്മങ്ങളിൽ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും.

ഓസ്‌ട്രേലിയയിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ, സിറോ മലബാർ സഭയുടെ മറ്റു രൂപതകളിൽ നിന്നുള്ള പിതാക്കന്മാർ, ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ  നിന്നുള്ള ബിഷപ്പുമാർ, മെൽബൺ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികരും അത്മായ പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS