ADVERTISEMENT

ഖാർത്തൂം ∙ ഖാർത്തൂമിലെ ദേശീയ മ്യൂസിയം സുഡാനീസ് അർധസൈനിക വിഭാഗം ഏറ്റെടുത്തതായി മ്യൂസിയം ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.   മമ്മികൾ ഉൾപ്പെടെയുള്ള പ്രധാന പുരാവസ്തുക്കളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Read more at: അബുദാബിയിൽ അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്ക് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റും, 800 ദിർഹം പിഴയും ചുമത...

അർദ്ധസൈനിക വിഭാഗമായി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ദേശീയ മ്യൂസിയം പിടിച്ചെടുക്കുന്നതിനായി  ഏഴാഴ്ചയായി സൈന്യത്തോട് പോരാടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവർ മ്യൂസിയിത്തിലേക്ക് പ്രവേശിച്ചത്. ഏപ്രിൽ 15 ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മ്യൂസിയം ജീവനക്കാർക്ക് അവിടെ പ്രവേശിക്കാൻ അനുമതി നിഷേധിച്ചിരിക്കുകആണ്. നിലവിലെ സാഹചര്യം എന്താണെന്ന കാര്യം ജീവനക്കാർ അറിയില്ല. സെൻട്രൽ ഖാർത്തൂമിലെ നൈൽ നദീതീരത്തുള്ള ഒരു വലിയ കെട്ടിടത്തിലാണ് മ്യൂസിയം. സെൻട്രൽ ബാങ്കിന് സമീപം ഏറ്റവും രൂക്ഷമായ സംഘർഷം നടക്കുന്ന പ്രദേശമാണിത്.

ശിലായുഗം മുതൽ ക്രിസ്ത്യൻ, ഇസ്‌ലാമിക കാലഘട്ടങ്ങൾ വരെയുള്ള പുരാവസ്തുക്കൾ,  പ്രതിമകൾ, മൺപാത്രങ്ങൾ, പുരാതന ചുവർചിത്രങ്ങൾ എന്നിവയും മ്യൂസിയത്തിലുണ്ടെന്ന് മുൻ ഡയറക്ടർ ഹാതിം അൽനൂർ പറഞ്ഞു.

English Summary :Sudan's paramilitary fighters take over Khartoum museum.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com