ADVERTISEMENT

സിഡ്‌നി ∙ മജീഷ്യൻ  ഗോപിനാഥ്  മുതുകാട്  സിഡ്‌നി  സന്ദർശിക്കുന്നു. സിഡ്‌നി  മലയാളി  അസോസിയേഷൻ  ഒരുക്കുന്ന  കാരുണ്യ  വിസ്മയം  എന്ന  പരിപാടിയിൽ  പങ്കെടുക്കുവാനാണ്  അദ്ദേഹം  സിഡ്നിയിലെത്തുന്നത്. ജൂലൈ  29  ശനിയാഴ്ച വൈകിട്ട്  5  മണി മുതൽ  മാരയോങ്ങിലുള്ള  ജോൺ  പോൾ രണ്ട്  ഹാളിൽ വെച്ച് moulding mind magically എന്ന സെഷനില്‍  ജനങ്ങളോട് സംവദിക്കും. ഒപ്പം  അദ്ദേഹത്തെ  നേരിട്ട് കാണുവാനും  സംസാരിക്കുവാനുമുള്ള  അവസരവുമുണ്ടായിരിക്കും. 

അദ്ദേഹത്തിന്റെ  നേതൃത്വത്തിൽ  ഭിന്നശേഷിയുള്ള  കുട്ടികൾക്കായി  കാസർകോഡ് ആരംഭിക്കുന്ന  സെന്ററിന്റെ  ധനശേഖരണവുമായി ബന്ധപ്പെട്ടാണ് ഈ  പരിപാടി  സംഘടിപ്പിക്കുന്നത്. പരിപാടിയിലൂടെ സമാഹരിക്കുന്ന  തുക  മുഴുവനായും പ്രസ്തുത  സെന്ററിനായി  നൽകുന്നതായിരിക്കും .കൂടാതെ  നേരിട്ട്  സംഭാവനകൾ  നൽകുവാനുള്ള  ക്രമീകരണവും  ഉണ്ടായിരിക്കും. ടിക്കറ്റുകൾ ഓൺലൈനിൽ  വാങ്ങാവുന്നതാണ്. കൂടുതൽ  വിവരങ്ങൾക്കും  സ്‌പോൺസർഷിപ്  അന്വേഷണങ്ങൾക്കും  ബീന രവി  0425 326 519, നിതിൻ  സൽഗുണൻ  accounts@sydmal.com.au/+61 406 492 607 എന്നിവരെ  ബന്ധപ്പെടാവുന്നതാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com