'നല്ലോണം പൊന്നോണം' ഓണപ്പാട്ട് പുറത്തിറക്കി

nallonam-ponnonam
SHARE

ബ്രിസ്‌ബേൻ∙ ഓസ്‌ട്രേലിയയിലെ ഗ്രാൻഡ് ഫ്രെയിംസ് മീഡിയയുടെ ബാനറിൽ പ്രശസ്ത മലയാളി പിന്നണി ഗായകൻ സുദീപ് കുമാറും ഓസ്‌ട്രേലിയയിലെ അറിയപ്പെടുന്ന ഗായിക കൂടിയായ ഷെറിൻ ആൽവിനും ആലപിച്ച ഓണപ്പാട്ട് "നല്ലോണം പൊന്നോണം" പുറത്തിറങ്ങി. തുടർച്ചയായി രണ്ടാം തവണയാണ് ഗ്രാൻഡ് ഫ്രെയിംസ് ഓണക്കാലത്ത് ഓണപ്പാട്ട് പുറത്തിറക്കുന്നത്.

പ്രവാസി എഴുത്തുകാരൻ റോയ്‌ കാഞ്ഞിരത്തനമാണ് പാട്ടിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ ഛായാഗ്രഹണ രംഗത്ത് പ്രശസ്തനായ കാമറ മാൻ ആൽവിൻ ജോസഫ് ആണ്  നിർമ്മാതാവ്.എൻ എ പ്രസാദ് ഈണം നൽകിയിരിക്കുന്നു. നാട്ടിൻ പുറത്തെ ഓണാക്കാഴ്ചകൾ പ്രമേയമാക്കുന്ന ഓണപ്പാട്ടിന് പ്രവാസ ലോകത്തെ സംഗീതാസ്വാദകർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS