ഓസ്ട്രിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശശി തരൂരിന് സ്വീകരണം നല്‍കി

reception-for-sashi-tharoor-in-austria-ioc
SHARE

വിയന്ന∙ ഓസ്ട്രിയയില്‍ സന്ദര്‍ശനത്തിനെത്തിയ ലോക്സഭാംഗവും മുന്‍ യുഎന്‍ നയതന്ത്രജ്ഞനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിയന്നയില്‍ സ്വീകരണം നല്‍കി. എയര്‍പോര്‍ട്ടില്‍ എത്തിയ പ്രവര്‍ത്തകര്‍ ബൊക്കെ നല്‍കിയും പൊന്നാട അണിയിച്ചും തരൂരിനെ സ്വീകരിച്ചു.

എഐസിസി പ്രവര്‍ത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കോണ്‍ഗ്രസ് അനുഭാവികള്‍ വിദേശത്ത് ഒരുക്കിയ ആദ്യ സ്വീകരണമായിരുന്നു ഇത്. ഒഐസിസി ഓസ്ട്രിയയും ഐഒസി യൂറോപ്പും സംയുക്തമായിട്ടാണ് സ്വീകരണം ഒരുക്കിയത്.

reception-for-sashi-tharoor-in-austria-ioc1

സിറോഷ് ജോര്‍ജ് (വൈസ് ചെയര്‍മാന്‍, ഐ.ഒ.സി യൂറോപ്പ്) റിന്‍സ് മാത്യു നിലവൂര്‍ (ഒ.ഐ.സി.സി ദേശിയ പ്രസിഡണ്ട്), അജീഷ് പോത്തന്‍ (ട്രെഷററര്‍), എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സണ്ണി വെളിയത്ത്, ബിജു മാളിയേക്കല്‍, മാത്യു ചെല്ലക്കുടം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രവര്‍ത്തകര്‍ നല്‍കിയ ഊഷ്മള വരവേല്‍പിനു നന്ദി അറിയിച്ച ഡോ. തരൂര്‍ കേരളത്തിന് വേണ്ടുന്ന സഹായങ്ങള്‍ നല്‍കുന്നതില്‍ ഓസ്ട്രയയിലെ പ്രവര്‍ത്തകരുടെ പങ്കിനെയും പ്രശംസിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS