'ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു ' എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് സജി ജോർജ് രചിച്ചു സംഗീതം നൽകിയിരിക്കുന്ന പുതിയ ഗാനം സെപ്റ്റംബർ 3 ഞായറാഴ്ച സിഡ്നി ബെഥേൽ മാർത്തോമാ ഇടവക വികാരി റവ.ഈപ്പൻ മാത്യൂ റിലീസ് ചെയ്‌തു.കെസ്റ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത് .ഓർക്കസ്‌ട്രേഷൻ സന്തോഷ് എബ്രഹാം നിർവഹിച്ചിരിക്കുന്നു.
കേരളത്തിൽ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടുംകഴിയുന്ന മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സമഗ്രമായ പരിചരണപാക്കേജുകൾ നൽകുന്ന ഗാർഹിക അധിഷ്ഠിതസേവന പദ്ധതിയായ CARE BRIDGE HOME - ന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുവാനും സഹയിക്കുവാനാണ് ഈ ഗാനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് .
https://youtu.be/17bcrISpDSs?si=42rgQORTW36LfDR_ എന്ന യുട്യൂബ് ലിങ്കിലൂടെ ഈ ഗാനം കാണാവുന്നതാണ്.
ഇതോടൊപ്പം 'ആശ്വാസൻ കാ ഉത്ഭവ' (ഹിന്ദി ) എന്ന ഗാനം
https://youtu.be/yQWaD8kOlao?si=xtxMFqfwiQg80Sgt
ആശ്വാസത്തിൻ ഉറവിടമാം ക്രിസ്‍തു '
https://youtu.be/yQWaD8kOlao?si=Ezu5jClmiP3ZMvOH
എന്ന ലിങ്കിലും കാണാവുന്നതാണ്
English Summary: 'Forgiveness is my love of God' released