ചാണ്ടി ഉമ്മന്റെ വിജയം: മെൽബണിലും ആഘോഷം

chandy-oommens-victory-celebrated-in-melbourne
SHARE

മെൽബൺ ∙  ചാണ്ടി ഉമ്മന്റെ തിളക്കമാർന്ന വിജയം മെൽബണിലെ കോൺഗ്രസ് പ്രവർത്തകർ കേക്കുമുറിച്ചും, ലഡു വിതരണം ചെയ്തും ആഘോഷിച്ചു. പിണറായി വിജയന്റെ ഏകാധിപത്യ ദുർഭരണത്തിനെതിരെ കേരള ജനതയുടെ പ്രതിഷേധമാണ് ഈ തിരഞ്ഞെടുപ്പുഫലമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.  തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഒഐസിസിയുടെ ഗ്ലോബൽ കമ്മിറ്റിയുടെ സജീവ സാന്നിധ്യവും നാഷണൽ പ്രസിഡന്റുമായ ഹൈനസ് ബിനോയ് പങ്കാളിയാകുകയും ചെയ്തു.

ഒഐസിസി വിക്ടോറിയ പ്രസിഡന്റ് ജിജേഷ് പുത്തൻവീടിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കുര്യൻ പുന്നൂസ് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിജു സ്കറിയ, വിക്ടോറിയ വൈസ് പ്രസിഡന്റ് ഹിൽസോ തങ്കച്ചൻ, ട്രഷറർ അലൻ കുര്യാക്കോസ്, യൂത്ത് കോർഡിനേറ്റർ ജിയോ ഐസക്, ഐടി കോർഡിനേറ്റർ അഫ്സൽ ആരിഫ്, നേതാക്കളായ മനോജ് ഗുരുവായൂർ, വിഷ്ണു എന്നിവർ സംസാരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS