ADVERTISEMENT

ഓസ്ട്രേലിയയിലേക്കുള്ള മലയാളി നഴ്സുമാരുടെ കുടിയേറ്റം ഒരു തരംഗമായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇപ്പോൾ. കോവിഡിന് ശേഷം ലക്ഷക്കണക്കിന് നഴ്സുമാരാണ് ഓരോ വർഷവും യുകെ ,അയർലൻഡ്, ന്യൂസിലാൻഡ് ,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്.  ഓസ്ട്രേലിയയിലേക്കുള്ള നഴ്സസ് കുടിയേറ്റത്തിൽ  നഴ്സുമാർ അറിയുവാൻ ആഗ്രഹിക്കുന്ന നിരവധി ചോദ്യങ്ങൾ ഉണ്ട്. ഓസ്ട്രേലിയയിൽ ഒരു നഴ്സ് എത്ര മണിക്കൂർ ജോലി ചെയ്യുന്നു?  ശമ്പളം എന്ത്? എജ്ഡ് കെയർ ആണോ ഹോസ്പിറ്റൽ ആണോ നല്ലത്?  ജോലി സാധ്യത കൂടുതൽ ഏജ്ഡ് കെയറിലോ അതോ ഹോസ്പിറ്റലിലോ.

ഏജ്ഡ് കെയർ ജോലി എങ്ങനെ ഹോസ്പിറ്റലിലെ ജോലി എങ്ങനെ? ഒരു ജനറൽ നഴ്സിന് ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ സാധിക്കുമോ. കേരളത്തിൽ ജനറൽ നഴ്സ് ആയി ജോലി ചെയ്ത് അവിടെ നിന്ന് ലണ്ടനിൽ റജിസ്ട്രേഷൻ എടുത്ത് നഴ്സായി ജോലി ചെയ്ത ശേഷം ഓസ്ട്രേലിയയിലേക്ക് കുടിയേറിയ  കോട്ടയം സ്വദേശി ഷിനോജ്  ഈ വിഷയങ്ങളെ കുറിച്ച് വിശദമായി പറയുന്നു:

∙ ആശുപത്രിയാണോ ഏജ്ഡ് കെയർ ആണോ മികച്ചത്

ഹോസ്പിറ്റലിൽ നമുക്ക് എപ്പോഴും ഒരും ടീം ലീഡ് കാണും. സഹായിക്കാൻ ഡോക്ടർമാരോ നഴ്സ് വിത്ത് മാനേജരോ ഉണ്ടാകും. ഇവിടെ സർക്കാർ ആശുപത്രിയിൽ ഒരു നഴ്സിന് നാലു രോഗികളുടെ പരിചരണ ചുമതലയാണുള്ളത്. ആവശ്യമുണ്ടെങ്കിൽ നമുക്ക് നഴ്സിങ് അസിസ്റ്റന്റിന്റെ സഹായം തേടാം.

ആശുപത്രി വാർഡുകളിൽ എട്ടുമണിക്കൂർ ഡ്യൂട്ടിയാണ് ഉള്ളത്. ആഴ്ചയിൽ അഞ്ചു ദിവസം 40 മണിക്കൂർ ആണ് ജോലി ചെയ്യേണ്ടത്. യുകെയിൽ രണ്ടായിരം പൗണ്ട് കിട്ടിയിരിന്നവർക്ക് ഇവിടെ മൂവായിരം പൗണ്ട് ലഭിക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ജോലി ചെയ്താൽ കൂടുതൽ ശമ്പളം ലഭിക്കും. ഈ ദിവസങ്ങളിൽ ജോലി ചെയ്താൽ 75 ശതമാനം കൂടുതൽ ശമ്പളം ലഭിക്കും. 14 ദിവസം കൂടുമ്പോൾ ശമ്പളം ലഭിക്കും. 

ഏജ്ഡ് കെയറിൽ നഴ്സുമാർക്ക് ശമ്പളം കുറവായിരുന്നു. ജുലൈ ഒന്നു മുതൽ ശമ്പളം കൂട്ടി. ഇപ്പോൾ മണിക്കൂറിന് 48 ഡോളർ കിട്ടിന്നുണ്ട്. ഏജ്ഡ് കെയറിൽ കഴിയുന്നവർക്ക് മരുന്ന് കൊടുക്കുക. വേണ്ട മെഡിസിൻ സ്റ്റോക്ക് ചെയ്യുക. അളരുടെ കുടുംബവുമായി ബന്ധപ്പെടുക. ഫിസിയോതെറാപ്പിസ്റ്റിനെയും ഡോക്ടർമാരെയും ബന്ധപ്പെടുക. അത്യവശ്യം വന്നാൽ ആംബുലൻസ് വിളിക്കുക എന്നിവയാണ് ഏജ്ഡ് കെയറിലെ നഴ്സുമാരുടെ ജോലി.

ഏജ്ഡ് കെയറിൽ ഒരു നഴ്സ് ദിവസം 30 പേരെ പരിചരിക്കണം. ഷിനോജ് നേരത്തെ ജോലി ചെയ്തിരുന്ന ഏജ്ഡ് കെയറിൽ 100 പേരാണ് ഉണ്ടായിരുന്നത്. പകൽ ഡ്യൂട്ടി സമയത്ത് മൂന്നു നഴ്സുമാർ ഉണ്ടാകും. രാത്രിയിൽ ഒരാളേ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കുകയുള്ളു. രാത്രയിൽ നൂറു പേരുടെയും ചുമതല ഒരു നഴ്സിനായിരിക്കും. ഏജ്ഡ് കെയറില്‍ മനേജരുടെ അടുത്താണ് നഴ്സ് റിപ്പോർട്ട് ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com