ADVERTISEMENT

ബ്രിസ്ബെന്‍ ∙ വേറിട്ട പ്രമേയവുമായി 'അണ്‍ബ്രേക്കബിള്‍' ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിന് ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ തുടക്കമായി. രാജ്യാന്തര താരങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിദ്ധ്യങ്ങളുടെ കഥ പറയുന്ന 'ടുമോറോ' എന്ന സിനിമയിലെ 6 കഥകളില്‍ ഒന്നാണ് അണ്‍ബ്രേക്കബിള്‍. ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ രാജ്യക്കാരായ നടീനടന്മാരെ ഉള്‍പ്പെടുത്തി 6 വ്യത്യസ്ത പ്രമേയങ്ങളിലുള്ള കഥകള്‍ ചേര്‍ത്ത് ഒറ്റ ചലച്ചിത്രമാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് നടനും എഴുത്തുകാരനും നിര്‍മാതാവും ലോക റെക്കോര്‍ഡ് ജേതാവുമായ സംവിധായകന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോയ്.കെ.മാത്യു ആണ്.

ബ്രിസ്ബനില്‍ സെന്റ്. ജറാള്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ കവയത്രിയും കഥാകാരിയുമായ റോസ് മേരിയാണ് അണ്‍ബ്രേക്കബിള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനുള്ള സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. സൗത്ത് - നോര്‍ത്ത് ബ്രിസ്ബയ്ന്‍ പരിസരങ്ങളില്‍ ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ ജോയ് കെ. മാത്യു, ടാസ്സോ, ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നെസ് ജോയ്, തെരേസ ജോയ് എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയയില്‍ വേള്‍ഡ് മദര്‍ വിഷന്റെയും കങ്കാരു വിഷന്റേയും  കീഴില്‍ ചലച്ചിത്ര കലാ പരിശീലനം പൂര്‍ത്തിയാക്കിയ മലയാളി കലാകാരന്മാരായ ജോബിഷ്, പീറ്റര്‍, സോളമന്‍, സൂര്യ, തങ്കം, പൗലോസ്, ടെസ്സ, ശ്രീലക്ഷ്മി, ജിന്‍സി, അലോഷി,ഷീജ, ജെയ്ക്ക്, ജയന്‍, തോമസ്, ജോസ്, ഷിബു, ദീപക്, ജിബി, സജിനി, റെജി, ജ്യോതി, ഗീത, അനില്‍,അഗിഷ,ലക്ഷ്മി  എന്നിവരും അഭിനയിക്കുന്നുണ്ട്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിജി ജയന്‍ കഥാകാരി റോസ്‌മേരിയെ ആദരിക്കുന്നു. സംവിധായകന്‍ ജോയ്.കെ.മാത്യു, നടനും എഴുത്തുകാരനുമായ ടാസോ, ക്യാമറമാന്‍ ആദം കെ അന്തോണി എന്നിവര്‍ സമീപം
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിജി ജയന്‍ കഥാകാരി റോസ്‌മേരിയെ ആദരിക്കുന്നു. സംവിധായകന്‍ ജോയ്.കെ.മാത്യു, നടനും എഴുത്തുകാരനുമായ ടാസോ, ക്യാമറമാന്‍ ആദം കെ അന്തോണി എന്നിവര്‍ സമീപം

വൈവിധ്യമായ ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്ചകളുമൊക്കെയാണ് ആന്തോളജി ചിത്രമായ ടുമോറോ പ്രേക്ഷകന് സമ്മാനിക്കുന്നത്. രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്നത് ജോയ്.കെ.മാത്യു തന്നെയാണ്. വാണിജ്യ ചിത്രങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിപ്പോകാത്ത സന്ദേശം നിറഞ്ഞതും ഹൃദയ സ്പര്‍ശിയുമായ ചിത്രങ്ങളൊരുക്കുന്ന ചലച്ചിത്രകാരനാണ് ജോയ് കെ മാത്യു. ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നസിന്റെയും തെരേസയുടെയും പിതാവ് കൂടിയാണ് ജോയ്.കെ.മാത്യു. ടുമോറോയിലെ  6 കഥകളിലായി ജോയ് കെ മാത്യു, ഹെലന്‍,റ്റിസ്റ്റി, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, റോഡ്, കെയ്റി, ഹന്നാ,ടാസോ, എല്‍ഡി, ജെയ്ഡ്   തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്. മലയാളസിനിമയിലെ ഹാസ്യ താരമായ മോളി കണ്ണമാലിയും ടുമോറോയിലെ ഒരു കഥയില്‍ പ്രധാന വേഷത്തിലുണ്ട്. ഈ വര്‍ഷം ആദ്യം തിരുവനന്തപുരത്ത് വെച്ചു നടന്ന സിനിമയുടെ ചിത്രീകരണം ഏറെ ശ്രദ്ധ നേടിയിരുന്നു. ആദം കെ.അന്തോണി, സിദ്ധാര്‍ത്ഥന്‍, കാതറിന്‍, സരോജ്, ജെയിംസ് (ഛായാഗ്രഹണം),  എലിസബത്ത്, മേരി ബലോലോംഗ് , ജന്നിഫര്‍,പോളിന്‍ ,ജ്യൂവല്‍ ജോസ് (മേക്കപ്പ്), കാതറിന്‍, ക്ലെയര്‍, അനീറ്റ,ഡോണ ആന്‍ഡ് ഹെല്‍ന (വസ്ത്രാലങ്കാരം ),  മൈക്കിള്‍ മാത്സണ്‍, പീറ്റര്‍,സഞ്ജു ,ഡോ.രേഖാ (സംഗീതം), ലീലാ ജോസഫ്,സൂര്യാ റോണ്‍വി, സഞ്ജു (ആലാപനം), ലക്ഷ്മി ജയന്‍, ജയ്ക്ക് സോളമന്‍ (നൃത്ത സംവിധാനം ),  ഫിലിപ്പ്, ഗീത് കാര്‍ത്തിക്, പൗലോസ്  (കലാ സംവിധാനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിങ്)  ടി.ലാസര്‍ (സൗണ്ട് ഡിസൈനര്‍)പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ക്ലെയര്‍,ജെഫ് ,ജോസ് വരാപ്പുഴ , ജിജി ജയന്‍  എന്നിവരാണ് ടുമോറോയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

English Summary:

Film of Unbreakable Started on Queensland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com