ADVERTISEMENT

മെൽബൺ ∙ മെൽബണിലെ സാമൂഹ്യ, സാംസ്കാരിക, കലാരംഗത്തെ നിറസാന്നിദ്ധ്യമായ മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ ഈ വർഷത്തെ ക്രിസ്തുമസ്സ് –ന്യൂഈയർ ആഘോഷങ്ങൾ ആറ് ദിവസങ്ങൾ നീണ്ടുനിന്ന ക്രൂസ് –2023 ൽ ആവേശമായി ആഘോഷിച്ചു. വ്യത്യസ്ഥങ്ങളായ രുചിഭേദങ്ങളും ഡാൻസ് പാർട്ടിയും ഗെയിമുകളും യാത്രയെ ആവേശകരമാക്കി.

melbourne-social-club-cruise-2023
melbourne-social-club-cruise-2023

വിവിധ നിറത്തിലുള്ള വേഷവിദാനങ്ങളും ഡിസ്കോ ഡാന്‌‍സ്, പാർട്ടി എല്ലാം ക്ലബ്ബിലെ അംഗങ്ങൾക്ക് പുത്തൻ ഉണർവ് നൽകി. സോഷ്യൽ ക്ലബിന്റെ ക്രിസ്തുമസ്സ് ആഘോഷത്തോടൊപ്പം അംഗങ്ങളുടെ വിവാഹവാർഷികവും ജന്മദിനങ്ങളും ഉത്സവമായി അംഗങ്ങൾ ആഘോഷിച്ചു. ആറ് ദിവസങ്ങളായി രാത്രികളിൽ വിവിധ തരത്തിലുള്ള ഡാൻസ് പാർട്ടികൾ ക്രൂസ് – 2023 ൽ ക്രമീകരിച്ചിരുന്നു.

melbourne-social-club-cruise-2023
melbourne-social-club-cruise-2023

മെൽബൺ സോഷ്യൽ ക്ലബ്ബിലെ അംഗങ്ങളുടെ ആവേശജ്വലമായ പ്രകടനം കണ്ട് ക്രൂസ് –2023 ലെ സംഘാടകർ മെൽബൺ സോഷ്യൽ ക്ലബ്ബിനെ പ്രത്യേകം അഭിനന്ദിച്ചു. ക്രൂസ് 2023 പരിപാടിയുടെ ചീഫ് കോർഡിനേറ്റർ ഷാനി ഫിലിപ്, കോർഡിനേറ്റർമാരായ തോമസ് തച്ചേടൻ, മോൻസി പൂത്തുറ, നീനു സിറിയക്ക്, ഷിലു സോബി എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ആറ് ദിവസം നീണ്ടു നിന്ന ക്രൂസ്2023 കപ്പൽ യാത്രയിൽ കുട്ടികളുടെ പ്രത്യേകമായ കലാവിരുന്നുകളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

melbourne-social-club-cruise-2023
melbourne-social-club-cruise-2023
melbourne-social-club-cruise-2023
English Summary:

Melbourne Social Club's Cruise – 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com