ADVERTISEMENT

ഗോള്‍ഡ്‌ കോസ്റ്റ്‌ ∙ ഗോള്‍ഡ്‌ കോസ്റ്റ്‌ മലയാളി അസോസിയേഷന്‍റെ 2024 കലണ്ടര്‍ പ്രകാശനം ഗോള്‍ഡ്‌ കോസ്റ്റ്‌ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌ കോസ്റ്റില്‍ നടന്ന ക്രിസ്മസ്‌ & ന്യൂ ഇയര്‍ 2023 ആഘോഷ വേളയില്‍ ഗോള്‍ഡ്‌ കോസ്റ്റ്‌ മലയാളി അസോസിയേഷന്‍ പുറത്തിറക്കിയ 2024 വര്‍ഷത്തെ കലണ്ടറിന്‍റെ പ്രകാശനം നിര്‍വഹിച്ചു.

ഇപ്സ്വിച്ച്‌, സ്പ്രിങ് ഫീല്‍ഡ്‌ ഇടവകകളുടെ വികാരിയായ ഫാ. ആന്‍റോ ചിരിയങ്കണ്ടത്ത്‌ ഗോള്‍ഡ്‌ കോസ്റ്റ്‌ ഇടവക വികാരിയായ ഫാ. അശോക്‌ അമ്പഴത്തുങ്കലിന്‌ കലണ്ടര്‍ സമ്മാനിച്ചുകൊണ്ടാണ്‌ പുതിയ കലണ്ടറിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്‌. ഗോള്‍ഡ്‌ കോസ്റ്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സി. പി സാജുവിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മീഡിയ കോര്‍ഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ്‌ സ്വാഗതം പറയുകയും  ഫാ. ആന്റോ ചിരിയങ്കണ്ടത്ത്‌ ക്രിസ്മസ്സ്‌ സന്ദേശം നല്‍കുകയും, സിബി മാത്യു നന്ദി പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.

അസ്സോസിയേഷന്‍ വൈസ്പ്രസിഡന്റ്‌  അശ്വതി സരുണ്‍, എക്‌സിക്യൂട്ടിവ്‌ അംഗങ്ങളായ സിബി മാത്യു, സോജന്‍ പോള്‍,  സാം ജോര്‍ജ്‌, എന്നിവര്‍ യോഗത്തിന്‍റെ ഒരുക്കങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി.

(വാർത്ത അയച്ചത്: സാജു സി.പി)

English Summary:

Release of 2024 Calendar of Gold Coast Malayali Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com