ADVERTISEMENT

ബാങ്കോക്ക് ∙ വേൾഡ് മലയാളി ഫെഡറേഷൻ തായ്‌ലൻഡിലെ ബാങ്കോക്കിൽ സംഘടിപ്പിച്ച നാലാമത് ഗ്ലോബൽ കൺവൻഷനിൽ രണ്ടു വർഷത്തേക്കുള്ള  ഗ്ലോബൽ കമ്മിറ്റിയെ  സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പ്രഖ്യാപിച്ചു. ഡോ.ജെ.രത്നകുമാർ( ഗ്ലോബൽ ചെയർമാൻ ), പൗലോസ് തേപ്പാല (ഗ്ലോബൽ പ്രസിഡന്റ്‌), ഡോ. ആനി ലിബു ( ഗ്ലോബൽ കോർഡിനേറ്റർ),  നൗഷാദ് ആലുവ (ഗ്ലോബൽ സെക്രട്ടറി), ടോം ജേക്കബ്( ട്രഷറർ ), ജോൺസൻ തൊമ്മന, സിറോഷ് ജോർജ്, കോശി സാമൂവൽ, അമ്മുജം രവീന്ദ്രൻ ( വൈസ് പ്രസിഡന്റുമാർ ), സപ്ന അനു ബി ജോർജ്, റിജാസ് ഇബ്രാഹിം, മേരി റോസ്ലറ്റ്, ആനന്ദ് ഹരി (ജോയിന്റ് സെക്രട്ടറിമാർ ) വി. എം സിദ്ധിക്ക് ( ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഗ്ലോബൽ കൺവെൻഷനോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ  ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷനായി. തായ്‌ലൻഡ് ഇന്ത്യൻ കോൺസുലേറ്റ് കൗൺസിലർ ഡി.പി. സിങ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ, റോജി എം ജോൺ എംഎൽഎ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ഡോ. ഫാത്തിമ അസ്‌ല, ഡോ. സിദ്ധീഖ് അഹമ്മദ്, മുരളി തുമ്മാരുകുടി, മുരുകൻ കാട്ടാക്കട, ഫൊക്കാനാ പ്രസിഡന്റ്‌  ഡോ ബാബു സ്റ്റീഫൻ, സംഗീത സജിത്ത്, ടോമിൻ തച്ചങ്കരി, പോൾ തോമസ്, ഡോ ജെ. രത്നകുമാർ, സാജൻ വർഗീസ്, പൗലോസ് തേപ്പല, വർഗീസ്  പെരുമ്പാവൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. സൂര്യ കൃഷ്ണമൂർത്തിയെ വിശ്വകലാശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. ഇസാഫ് ബാങ്ക് എംഡി  പോൾ തോമസിനു   സുസ്ഥിരത പുരസ്കാരവും ടോമിൻ തച്ചങ്കരിക്ക് ക്രിയേറ്റീവ് എക്സലൻസ് പുരസ്കാരവും, ഉമ്മർ കെ. പി (എംഡി, മലബാർ ടി എം ടി ) ക്ക് മാനവികതാ പുരസ്കാരവും, ബൂഷൻസ് ജൂനിയറിനു  ഇന്നോവറ്റീവ് എമെർജിങ് ബിസിനസ് പുരസ്കാരവും  സമ്മാനിച്ചു.

ഇറാം ഗ്രൂപ്പ്‌ ചെയർമാൻ ഡോ സിദ്ദിഖ് അഹമ്മദ് വരും വർഷങ്ങളിൽ 5 വീടുകൾ ഡബ്ല്യു എം എഫ് ന്റെ സഹകരണത്തോടെ വീടില്ലാത്തവർക്കായി നിർമിച്ചു നൽകുമെന്ന് വേദിയിൽ പ്രഖ്യാപിച്ചു. ഇസാഫ് ചെയർമാൻ പോൾ തോമസ് സാമൂഹ്യ വികസനത്തിനും ക്ഷേമത്തിനുമുള്ള ഡബ്ല്യു എം എഫ്  പദ്ധതികളിൽ ഇസാഫിന്റെ സഹകരണം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുകയും അടുത്ത രണ്ടു വർഷത്തെ കർമ്മ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഗ്ലോബൽ കൺവൻഷനോടനുബന്ധിച്ചു തയാറാക്കിയ സുവനീർ 'സമന്വയം' പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ മലയാളം മിഷൻ ഡയറക്ടർ  മുരുകൻ കട്ടാക്കടക്കു നൽകി പ്രകാശനം ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ അർഹതപ്പെട്ട കുടുംബത്തിനു സൗജന്യമായി നിർമ്മിച്ച് കൊടുക്കുന്ന വീടിന്റെ താക്കോൽ ദാന കർമം തദവസരത്തിൽ, ഗ്ലോബൽ ക്യാബിനറ്റ്  കേരള സ്റ്റേറ്റ് കൗൺസിലിനു കൈമാറി. 

വോയിസ്‌ ഓഫ് വുമൺ ഫോർ ദ പേരെന്റ്സ് ഓഫ് ചിൽഡ്രൻസ് വിത്ത്‌ ഡിസബിലിറ്റീസ് എന്ന ആശയം മുൻനിർത്തി ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന്  പ്രതിനിധികൾ  പങ്കെടുത്ത വനിതാ വേദിയും നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ബിസിനസ്‌ മീറ്റും  നാലാമത് ദ്വിവത്സര ആഗോള കൺവെൻഷന്റെ ഭാഗമായി നടന്നു.  മികച്ച സംഘടനാ പ്രവർത്തനങ്ങൾക്ക് വിവിധ കൗൺസിലുകൾക്ക് പുരസ്‌കാരങ്ങൾ നൽകി. ആഫ്രിക്ക (മികച്ച റീജിയനൽ കൗൺസിൽ), സൗദി അറേബ്യ (മികച്ച ദേശീയ കൗൺസിൽ) കേരളം, ഫ്ലോറൻസ് (മികച്ച സ്റ്റേറ്റ് കൗൺസിൽ), മിഡിൽ ഈസ്റ്റ് കൗൺസിൽ (മികച്ച മെമ്പർഷിപ് ക്യാമ്പയിൻ) എന്നീ കൗൺസിലുകൾക്ക് ആണ് പുരസ്‍കാരങ്ങൾ നൽകിയത്. ജനറൽ ബോഡിയിൽ സെക്രട്ടറി ഹരീഷ് നായർ  റിപ്പോർട്ടും ട്രഷറർ നിസാർ എടത്തു മീത്തൽ  കണക്കും അവതരിപ്പിച്ചു. 

ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (ഫൗണ്ടർ ചെയർമൻ ഓസ്ട്രിയ), ഡോ. ജെ രത്‌നകുമാർ, ഗ്ലോബൽ ചെയർമാൻ, ഒമാൻ,   ഹരീഷ് നായർ (ബെനിൻ),  നിസാർ ഏടത്തുമ്മീത്തൽ (ഹെയ്തി ), സുനിൽ. എസ്. എസ് (കുവൈറ്റ്‌),  റെജിൻ ചാലപ്പുറം(ഇന്ത്യ) സ്റ്റാൻലീ ജോസ് (സൗദി അറേബ്യ) എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായി ചുമതലയേറ്റു. ഗ്ലോബൽ കൺവൻഷന്റെ ഡയമണ്ട് സ്പോൺസർ ആഫ്രിക്കൻ സൂപ്പർമാർക്കറ്റ് ശൃംഖല ചോപീസും ഗോൾഡ് സ്പോൺസർ ബഹ്‌റൈൻ ആസ്ഥാനമായ ചാന്ദ്നി ജൂവല്ലേഴ്‌സും ആയിരുന്നു.  കൺവെൻഷൻ കൺവീനർ സജേഷ് ശശിധരൻ  സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സജിത്ത് ഗിരിജൻ കൃതജ്ഞതയും പറഞ്ഞു.

English Summary:

New leadership for the World Malayali Federation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com