ADVERTISEMENT

സിഡ്‌നി∙ ഓസ്‌ട്രേലിയയിലെ ആദ്യം മാർത്തോമാ ദേവാലയമായ സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവക  തിയതായി നിർമിച്ച ദേവാലയത്തിന്‍റെ  കൂദാശ മാർച്ച് 9 ന് നടക്കും. രാവിലെ 9.30 ന് നടക്കുന്ന കൂദാശ കർമ്മങ്ങൾക്കു  സഭയുടെ പരമാധ്യക്ഷൻ റവ. ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലിത്ത കാർമികത്വം വഹിക്കും. ഭദ്രാസനാധ്യക്ഷൻ റവ. ഡോ . ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്  എപ്പിസ്കോപ്പ സഹകാർമികനായിരിക്കും.

ഓസ്‌ട്രേലിയയിലെ വിവിധ മാർത്തോമാ  ഇടവകകളുടെ വികാരിമാരും സഹോദരി സഭകളുടെ വൈദികരും കൂദാശകർമ്മങ്ങളിൽ പങ്കാളികളാകും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരും  ജനപ്രതിനിധികളും വിവിധ സഭാ  മേലധ്യക്ഷന്മാരും സംബന്ധിക്കും.ഹോസ്‌ലി പാർക്കിൽ  ഇടവക സ്വന്തമാക്കിയ ഏഴരയേക്കർ  സ്ഥലത്താണ് പുതിയ ദേവാലയം  നിർമിച്ചിരിക്കുന്നത്. 1991 ൽ  രൂപീകൃതമായ ഇടവകയിൽ ഇന്നു  മുന്നൂറ്റിഅൻപതിലധികം കുടുംബങ്ങൾ  അംഗങ്ങളായിട്ടുണ്ട്. വികാരി റവ .ഈപ്പൻ  മാത്യുവിന്‍റെ നേതൃത്വത്തിൽ കൂദാശ ക്രമീകരണങ്ങൾക്കായി വിവിധ  കമ്മറ്റികൾ പ്രവർത്തിക്കുന്നു.

English Summary:

New church for Sydney Bethel Mar Thoma Parish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com