ADVERTISEMENT

സിഡ്‌നി∙ ടിവി അവതാരകനെയും അദ്ദേഹത്തിന്‍റെ കാമുകനായ  ഫ്ലൈറ്റ് അറ്റൻഡന്‍റിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ സ്വന്തം ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ഓസ്‌ട്രേലിയൻ പൊലീസ്.  28 വയസ്സുകാരനായ പൊലീസ് കോൺസ്റ്റബിളാണ് പ്രതി. ഇയാൾ ബോണ്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ അടുത്തിടെ വരെ ജെസ്സി ബെയർഡുമായി ബന്ധം പുലർത്തിയിരുന്നു. ഇവരുടെ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. 

ഈ ആഴ്ച ആദ്യം,ചവറ്റുകുട്ടയിൽ നിന്ന് ചോര പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് മുൻ റെഡ് കാർപെറ്റ് ഹോസ്റ്റും മാധ്യമപ്രവർത്തകനുമായ ജെസ്സി ബെയർഡിന്‍റെ (26) ഫ്ലാറ്റിൽ പൊലീസ് എത്തിയത്. ഫ്ലാറ്റിൽ തിരച്ചിൽ നടത്തിയപ്പോൾ 'വലിയ അളവിൽ രക്തം’ പറ്റിപിടിച്ചിരിക്കുന്നത് കണ്ടു. ഇതോടെയാണ് ജെസ്സി ബെയർഡിനും കാമുകൻ  ലൂക്ക് ഡേവീസും (29) കൊല്ലപ്പെട്ടതായി പൊലീസ് സംശയിക്കുന്നത്. 

ഫ്ലാറ്റിൽ നിന്ന് ലഭിച്ച തെളിവുകൾ പ്രകാരം പൊലീസ് ഉദ്യോസ്ഥർക്ക് അനുവദിച്ചിട്ടുള്ള തോക്ക് ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് പ്രതിയെ അന്വഷണ സംഘം സംശയിക്കാൻ തുടങ്ങിയത്. തെളിവുകൾ പരിശോധിച്ച ശേഷം കൃത്യം നടത്തനായി ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന തോക്ക് പൊലീസ് സ്‌റ്റേഷനിലെ സേഫിനുള്ളിൽ നിന്ന് കണ്ടെത്തി. 

പ്രതിക്കെതിരെ ഇരട്ട കൊലപാതക കുറ്റങ്ങൾ ചുമത്തിയതായി ഡിറ്റക്ടീവ് സൂപ്രണ്ട് ഡാനി ഡോഹെർട്ടി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായിട്ടില്ല. സിഡ്‌നിയിൽ ഉടനീളം പ്രതിക്കായി മൂന്ന് ദിവസം തിരിച്ചിൽ നടത്തിയിരുന്നു.  ഇയാളുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കുന്നതിനാണ് പൊലീസ് തീരുമാനം.

2020ൽ മറ്റൊരു കേസിലും ഇയാൾ അന്വേഷണം നേരിട്ടിരുന്നു. ലേഡി ഗാഗയുടെ സംഗീത പരിപാടിയിൽ കത്ത് സ്റ്റേജിൽ എറിഞ്ഞുകൊണ്ട് 2014 ൽ പ്രതി താൻ സ്വവർഗാനുരാഗിയാണെന്ന്  വെളിപ്പെടുത്തി. പൊലീസ് സേനയിൽ ചേരുന്നതിന് മുമ്പ് പ്രതി ടെയ്‌ലർ സ്വിഫ്റ്റ്, ലേഡി ഗാഗ തുടങ്ങിയ പ്രശസ്തരെ പിന്തുടരുകയും ഇവരുടെ കൂടെ ഫോട്ടോകൾ എടുക്കുകയും ചെയ്തിട്ടുണ്ടെന്ന്  ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com