ഓസ്ട്രേലിയയിൽ ഹോട്ട് എയർ ബലൂണിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു
Mail This Article
×
മെൽബൺ∙ മെൽബണിന് മുകളിലൂടെയുള്ള ഹോട്ട് എയർ ബലൂൺ സവാരി നടത്തുന്നതിനിടെ താഴെ വീണ യുവാവ് മരിച്ചു. യുവാവിന്‍റെ മൃതദേഹം സമീപത്തെ ജനവാസമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. ബലൂൺ പിന്നീട് സുരക്ഷിതമായി നിലത്തിറക്കി. സംഭവത്തെ തുടർന്ന് ഹോട്ട് എയർ ബലൂണിൽ ഉണ്ടായിരുന്നവർക്കും അതിനെ നിയന്ത്രിച്ച വ്യക്തിക്കും ഉൾപ്പെടെ എല്ലാവർക്കും കൗൺസിലിങ് നൽകി.
സംഭവത്തിൽ പൊലീസ് ഹോട്ട് എയർ ബലൂണിലെ മറ്റ് യാത്രക്കാരുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. യാത്രക്കാരന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം. നാഷനൽ കൊമേഴ്‌സ്യൽ ഹോട്ട് എയർ ബലൂണിങ് ഇൻഡസ്ട്രിയിലെയും ഓസ്‌ട്രേലിയൻ ബലൂണിങ് ഫെഡറേഷനിലെയും പ്രതിനിധികൾ തങ്ങളുടെ അനുശോചനം അറിയിച്ചു.
English Summary:
Man Dies After Falling Off A Hot Air Balloon In Australia's Melbourne
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.