ഓസ്ട്രേലിയയിൽ വീടിന് തീ പിടിച്ച് മലയാളി നഴ്സ് മരിച്ചു
Mail This Article
×
സിഡ്‌നി ∙ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിന്റെ തലസ്ഥാന നഗരമായ സിഡ്‌നിക്ക് സമീപം വീടിന് തീപിടിച്ച് മലയാളി മരിച്ചു. ഡുബ്ബോയിൽ താമസിക്കുന്ന കൊല്ലം കുണ്ടറ സ്വദേശിനിയും ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്സായ ഷെറിൻ ജാക്സനാണ് (34) മരിച്ചത്. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സന്റെ ഭാര്യയാണ് ഷെറിൻ.
അതീവ ഗുരുതരാവസ്ഥയിൽ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലായിരുന്നു ഷെറിൻ. രക്ഷാ പ്രവർത്തനത്തിനെത്തിയ അഗ്നിശമന സേന അംഗവും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവം നടക്കുമ്പോൾ ഷെറിന്റെ ഭർത്താവ് ജാക്ക്സൺ ജോലി സംബന്ധമായി പുറത്ത് പോയിരുന്നു. ഈ സമയം രണ്ട് നിലകളുള്ള വീട്ടിൽ ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
English Summary:
Malayali Nurse Died After Her House Caught Fire in Australia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.