ADVERTISEMENT

ന്യൂസീലൻഡിൽ എത്തിയ മാർത്തോമ്മാ സഭയുടെ 22 –ാം മത്തെ മെത്രാപ്പൊലീത്ത ഡോ. തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സഭയെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും സംസാരിക്കുന്നു

∙ ക്രിസോസ്റ്റം തിരുമേനിയെ പോലെ ജനപ്രീതിയുള്ള മെത്രാപ്പൊലീത്തയിരുന്ന സ്ഥാനത്തേക്ക് അങ്ങ് നിയോഗിക്കപ്പെട്ടപ്പോൾ വെല്ലുവിളി നേരിട്ടോ?
മലങ്കര മാർത്തോമ്മാ സുറിയാനി സഭ പുരതാന സഭയാണ്. സാരഥികളായവർ എല്ലാവരും തന്നെ പ്രഗത്ഭരായവരാണ്. അതിന്റെ പിന്നിൽ 22–ാം സ്ഥാനത്തേയ്ക്കാണ് ഞാൻ വരുന്നത്. ആ സ്ഥാനം ആഗ്രഹിച്ചതല്ല, ദൈവനിയോഗമായി കരുതുന്നു. ജോസഫ് മാർത്തോമ്മയ്ക്കുശേഷം എനിക്ക് സഭയുടെ സ്ഥാനങ്ങൾ വഹിക്കുവാൻ സാധിച്ചു. ദൈവനിയോഗമായിട്ട് ഇതിനെ കണക്കാക്കുന്നു. ദൈവം വിളിച്ചാൽ വിളി കേൾക്കും, സഭയുടെ എല്ലാ വെല്ലുവിളികളും കേൾക്കും. ഈ സ്ഥാനത്തു വന്നതിനുശേഷം ആണ് കോവിഡ്  ലോകമെമ്പാടു വന്നത്. അതു സഭയിലും ഉണ്ടായി. സഭയിലുണ്ടായപ്പോൾ സഭയെ ഉലയ്ക്കുവാൻ തക്കവണ്ണമുള്ള തരംഗങ്ങൾ ഉണ്ടായി. അങ്ങനെ തോണി മുങ്ങി പോകാതെ തോണിയിൽ യാത്ര ചെയ്യുകയാണ്. അതിന്റെ അമരസ്ഥാനത്ത് കർത്താവുണ്ട്. പരിശുദ്ധത്മാവിന്റെ കൃപയുണ്ട്.

∙ വിശ്വാസികൾക്ക് ആകാശത്തോളം ഉയരത്തിൽ ആയിരിക്കും പ്രതീക്ഷ? ആ പ്രതീക്ഷകൾക്ക് എന്ത് സമീപനം ആയിരിക്കും തിരുമേനി സ്വീകരിച്ചിട്ടുണ്ടാവുക.. ?
ഞാൻ തന്നെ നടത്തുന്ന സഭ അല്ല. ദൈവം അതാതു സമയത്തു നൽകുന്ന അനുഗ്രഹങ്ങളാണ് എല്ലാം. ദൈവത്തിന്റെ ജനം സഭയിൽ വരേണ്ടതായിട്ടാണ്. മനുഷ്യശക്തിക്ക് അപ്രാപ്യമായ കാര്യങ്ങളാണ് ദൈവം നൽകുന്നത് എന്ന് തെളിയിച്ചു കഴിഞ്ഞു. ഉദാഹരണത്തിന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ 12 വർഷങ്ങളായി പുതിയ എപ്പിസ്കോപ്പമാരെ എടുക്കുവാൻ കഴിയാതെ വന്ന അവസരത്തിൽ ജനമെല്ലാം പ്രാർഥനയോടും ഭയഭക്തിയോടും കൂടി ആ ശുശ്രൂഷകളെല്ലാം നിറവേറ്റിയതുകൊണ്ട്  പുതിയ എപ്പിസ്കോപ്പമാരെ സഭയിലേക്കു തിരഞ്ഞെടുക്കുവാൻ സാധിച്ചു.  

∙ ഇന്ത്യയിൽ എങ്ങനെയാണ് ക്രൈസ്തവ മതം വളരുക, അതിനെകുറിച്ചുള്ള വീക്ഷണം?
ക്രൈസ്തവ സഭകൾ ന്യൂനപക്ഷമാണ്.   ന്യൂനപക്ഷ ക്രൈസ്തവ സഭകളാണ് ആരാധനാലയങ്ങളും, കോളജുകളും, ആശുപത്രികളും സ്കൂളുമൊക്കെ നൽകിയത്. തലമുറകൾക്ക് അനുഗ്രഹമായിട്ടുള്ള ശുശ്രൂഷകൾ നൽകിയിട്ടുള്ളത്. അതു ദൈവത്തിന്റെ അനുഗ്രഹമായിട്ടേ കാണാൻ കഴിയു. സഭകൾ വഴികാട്ടിയായി നിന്നു.

∙ തിരുമേനി ന്യൂസീലൻഡിൽ വന്നത് പ്രത്യേക എന്തെങ്കിലും പദ്ധതികളായിട്ടാണോ ?
സിഡ്നിയിൽ ദേവാലയം കൂദാശയ്ക്കു വന്നതാണ്. ന്യൂസീലൻഡിലെ ഇടവകകൾ സന്ദർശിക്കുന്നതിന് ഒന്ന് രണ്ട് ദിവസം നിന്നു.

 എല്ലാ കാലഘട്ടത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ സഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നുള്ളത് കാണാൻ സാധിക്കും. വീടില്ലാത്തവർക്കും വീടു കൊടുക്കുക. സ്ഥലം ഇല്ലാത്തവർക്ക് സ്ഥലം കണ്ടെത്തുക. ഇപ്പോഴും അതു തുടർന്നു പോകുന്നു. സഭ 75 വർഷമായപ്പോൾ 75 വീടു കൊടുക്കുക എന്ന ചിന്ത വന്നും. 

∙ ഏതെങ്കിലും വ്യക്തികള്‍ തിരുമേനിയെ സ്വാധീനിച്ചിട്ടുണ്ടോ?
നിഖിൽ, തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥി. 

∙ഇഷ്ടപ്പെട്ട ഒരു ഗാനം
വൈകിട്ട് കുർബാനയുണ്ട്. അവിടെ വരുമ്പോൾ പാട്ടു കേൾക്കാം. അല്ലാതെ ഞാൻ സ്റ്റേജിൽ പാടുകയില്ല.

ന്യൂസീലൻഡിലെ മലയാളം എഫ്എം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോ. തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത.

English Summary:

Chat With Dr. Theodosius Mar Thoma Metropolitan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com