ADVERTISEMENT

മെല്‍ബണ്‍ ∙ മില്‍പാര്‍ക്ക് സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്‍റെ തിരുന്നാള്‍ 2024 ജൂണ്‍ 7-ാം തിയതി (ആദ്യവെള്ളിയാഴ്ച) ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള ആനുഗ്രഹ നവനാള്‍ നൊവേന ഏപ്രില്‍ 9 മുതല്‍ ജൂണ്‍ 4 വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6.30-ന് ജപമാലയും തുടര്‍ന്ന് വിശുദ്ധ കുർബാനയും നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും പായസ നേര്‍ച്ചയും ഉണ്ടായിരിക്കും. തിരുന്നാള്‍ ദിനമായ ജൂണ്‍ 7-ന് വൈകുന്നേരം 6 മണിക്ക് ജപമാലയും നോവേനയും തുടര്‍ന്ന് കുര്‍ബാനയും തിരിപ്രദക്ഷിണവും നടക്കും. പാദുവയില്‍ നിന്ന് കൊണ്ടുവരുന്ന വിശുദ്ധ അന്തോണീസിന്‍റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യവും തിരുന്നാള്‍ ദിവസമായ ജൂണ്‍ 7-ന് ക്രമീകരിച്ചിട്ടുണ്ട്. സ്നേഹവിരുന്നും ഉണ്ടായിരിക്കും.

English Summary:

Feast of Saint Anthony on June 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com