ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയയിലെ ഷോപ്പിങ് മാളിൽ അഞ്ച് പേരെ കുത്തി കൊലപ്പെടുത്തിയ അക്രമിയെ വെടിവച്ച് കൊന്നത്  പൊലീസ് ഉദ്യോഗസ്ഥ. സമീപത്ത് പെട്രോളിങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥ വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തനിച്ചായിരുന്ന അക്രമി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. ഇയാൾ ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. തീവ്രവാദ ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

ഇയാളുടെ ആക്രമണത്തിൽ അമ്മയും കുഞ്ഞും ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പര‌ുക്കേറ്റു. ഇന്ന്  പ്രാദേശിക സമയം വൈകുന്നേരം  3.30  ഓടെയാണ് ആക്രമണുണ്ടായത്.  ബോണ്ടി ജംഗഷൻ വെസ്റ്റ്ഫീൽഡ് മാളിലെത്തിയ അമ്മയെയും ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെയും അക്രമി ആക്രമിച്ചു. കുട്ടി ഇപ്പോൾ ആശുപത്രിയിൽ ശസ്ത്രക്രിയയിൽ തുടുരുകയാണ്. മാളിലുണ്ടായിരുന്ന നൂറുകണക്കിന് പേരെ പൊലീസ് ഒഴിപ്പിച്ചു. 

ബോണ്ടി ജംഗ്ഷനിലെ വെസ്റ്റ്ഫീൽഡിലേക്ക് നടന്ന വന്ന ഒരാൾ ഒൻപത് പേരെ ആക്രമിക്കുകയായിരുന്നുവെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ ആന്‍റണി കുക്ക് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തി. ഈ ഘട്ടത്തിൽ അഞ്ചാം നിലയിലേക്ക്  കുറ്റവാളി നീങ്ങി. ഇയാളെ പിടിക്കാനായി പൊലീസ് ഉദ്യോഗസ്ഥ ശ്രമിച്ചതോടെ പ്രതി പൊലീസിന് നേരെ തിരിഞ്ഞു. പൊലീസിന് നേരെ കത്തി ഉയർത്തിയതോടെയാണ് ഉദ്യോഗസ്ഥ പ്രതിക്ക് നേരെ വെടിയുതിർത്തത്. ഇതുവരെ അഞ്ചു പേരുടെ മരണം സ്ഥീകരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആന്‍റണി കുക്ക് വ്യക്തമാക്കി. കുറ്റവാളിയെ സംബന്ധിച്ച് നിലവിൽ കൂടുതൽ വിവരം ലഭ്യമല്ല. അന്വേഷണം തുടുരുകയാണ്. കുറ്റവാളിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ്.  അത് ലഭ്യമാകുന്ന വേളയിൽ കൂടുതൽ വിവരങ്ങൾ അറിയാക്കാമെന്നും ആന്‍റണി കുക്ക് കൂട്ടിച്ചേർത്തു. 

ആക്രമണത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തിയിലായി. സാധനങ്ങൾ വാങ്ങാൻ വന്നവർ സുരക്ഷിത സ്ഥാനത്തേക്ക് ഓടുകയും പൊലീസ് പ്രദേശം സുരക്ഷിതമാക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്ത സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ ഒരാൾ വലിയ കത്തിയുമായി ഷോപ്പിങ് സെന്‍ററിന് ചുറ്റും ഓടുന്നതും പരുക്കേറ്റ ആളുകൾ തറയിൽ കിടക്കുന്നതും കാണിച്ചു.

English Summary:

​Five killed in shopping centre bloodbath after knifeman goes on rampage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com