ന്യൂസീലൻഡ് മലയാളികൾക്ക് ആവേശമായി ഒരു മലയാളി ക്രിക്കറ്റ് ടീം – 'പാൽമി സ്റ്റാല്ലിയൻസ്'

Mail This Article
പാൽമെർസ്‌റ്റോൺ ∙ ചരുങ്ങിയ രണ്ടു വർഷത്തിനുള്ളിൽ മലയാളികളുടെ അഭിമാനമായി മാറി മുന്നേറുന്ന മലയാളികളുടെ ക്രിക്കറ്റ് ടീം, ഒത്തൊരുമ കൊണ്ടും കഠിന പരിശ്രമം കൊണ്ടും കളിച്ച കളികളുടെ തൊണ്ണൂറു ശതമാനവും വിജയം കയ്യിലൊതുക്കിയ, പ്രീമിയർ ത്രീ കപ്പ് വിജയികൾ ആയത് സ്റ്റാലിയൻസിനെ മലയാളികൾക്ക് ഇടയിൽ കൂടുതൽ പോപ്പുലർ ആക്കി.

ന്യൂസിലൻഡിലെ പാൽമെർസ്‌റ്റോൺ നോർത്ത് ആസ്ഥാനമായ മണവാട്ട് ക്രിക്കറ്റ് അസ്സോസിയേഷനിൽ കഴിഞ്ഞ രണ്ടുവർഷമായി കളിക്കുന്ന മലയാളികൾ മാത്രമുള്ള ഏക രജിസ്റ്റേർഡ് ടീം എന്ന പ്രത്യേകതകൂടി പാൽമി സ്റ്റാല്ലിയൻസിനുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന പ്രീമിയർ ത്രീ ഏകദിന മത്സരത്തിൽ പരമ്പരാഗത വിജയികളായ പാൽമെർസ്‌റ്റോൺ നോർത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ടീമിനെ പരാജയപ്പെടുത്തി വിജയികളായതു പാൽമി സ്റ്റാല്ലിയൻസ്ന്റെ ജൈത്രയാത്രയിൽ ഒരു സ്വർണ്ണ കിരീടമായി. മണവാട്ട് ക്രിക്കറ്റ് അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായി ആണ് ഒരു മലയാളി ക്രിക്കറ്റ് ക്ലബ് പ്രഫഷണൽ ടൂർണമെന്റിൽ വിജയികളാകുന്നത്. രെഞ്ചു ജോസഫ് ക്യാപ്റ്റനായ ടീമിന്റെ വൈസ് ക്യാപ്റ്റൻ അലക്സ് ബെന്നി ആണ്.
പാൽമി സ്റ്റാലിൻ ക്ലബ്ബിന്റെ പ്രസിഡന്റ് ജിത്തു ജൂബി, സെക്രെട്ടറി ഡിനു ജോസഫ് , ട്രഷറർ നിജോ സണ്ണി. കമ്മിറ്റി മെംബേർസ് ജിറ്റോ തോമസ് , അലക്സ് ബെന്നി , രെഞ്ചു ജോസഫ് എന്നിവരടങ്ങുന്ന മാനേജ്മെന്റിന്റെ പിന്തുണയും പ്രോത്സാഹനവും നിജോ സണ്ണിയുടെ പരിശീലനമികവുമാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്.

15 മത്സരങ്ങളിൽ ആധികാരികമായ 12 വിജയങ്ങളോടെ ആണ് സ്റ്റാലിയൻസ് ഫൈനലിൽ യോഗ്യത നേടിയത്. ടോസ് നേടിയ പൾമേഴ്സ്റ്റൺ നോർത്ത് ലെജൻഡ്സ് സ്റ്റാലിയൻസിനെ ബൗളിംഗിന് അയക്കുകയായിരുന്നു. മികവുറ്റ ബൗളിംഗ് നിരയുമായി അണിനിരന്ന സ്റ്റാലിയൻസ് എതിർ ടീമിനെ 157 റൺസിൽ എറിഞ്ഞിട്ടു. ബൗളിംഗിൽ, ഡിനു വെറും 25 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജിറ്റോ തോമസ് 30 റൺസ്നു 3 വിക്കറ്റ് എടുത്ത് മികച്ച പിന്തുണ നൽകി. 65 റൺസ് എടുത്ത ഹരി കളിയിലെ താരമായി തെരഞ്ഞെടുകപ്പെട്ടു. രെഞ്ചു ജോസഫ്( ക്യാപ്റ്റൻ ), അലക്സ് ബെന്നി(വൈസ് ക്യാപ്റ്റൻ ), രേനോൾഡ് ഹരികൃഷ്ണൻ പി എം, എബിൻ പികെ, ജിത്തു ജൂബി, ഡിനു ജോസഫ്, വിബിൻ റോയ്, ടിനു ജോർജ്, ഡിജോ ജോർജ്, അരുൺ കുമാർ, ശ്രീഹരി, ജിബിൻ മാത്യു, ജിബിൻ ഫിലിപ്പ്, ജിമ്മി ജോസഫ് , വൈശാഖ് മധു, ജിറ്റോ തോമസ് , വര്ഗീസ് ജോർജ്, ജിനോ കോലത്ത്, നിജോ സണ്ണി (കോച്ച് ) എന്നിവരാണ് പാൽമി സ്റ്റാലിൻസ് വേണ്ടി അണിനിരന്നത്. പാൽമി സ്റ്റാലിൻസ് ന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി.
മനവാട്ടു ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡിവിഷൻ 2 ചാമ്പ്യൻഷിപ് നേടി.
കേരള അസോസിയേഷൻ ഓഫ് മാനവട്ടുവിന്റെയും കേരള അസോസിയേഷൻ ഓഫ് പാൽമെർസ്‌റ്റോൺ നോർത്തത്തിന്റെയും അംഗങ്ങളിൽനിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനവും നിർണ്ണായകമായി.
സ്പോൺസർസ് : പോൾ ജോൺ ഇന്ത്യൻ സിംഗിൾ മാൾട് വിസ്‌ക്കി, അക്ബർ ഫസൽ പ്രോപ്പർട്ടി ബ്രോക്കർസ്, 7 സ്പോർട്സ്, ഫുച്ചുറിസ്ക് ഇൻഷുറൻസ്, ബൂത്ത്സ് ലോജിസ്റ്റിക്സ്, S&S ട്രാവൽസ്, NZ ക്രിക്കറ്റ് സ്റ്റോർ, സെഹിയോൻ ട്രാവെൽസ്.
(വാർത്ത: ബിജോമോൻ ചേന്നാത്ത്)