ADVERTISEMENT

2019 കാലയളവിൽ ആണ് സിഡ്‌നിയിലെ ഗോസ്‌ഫോർഡ് ഉള്ള കുറച്ചു മലയാളികൾ ചേർന്ന് ചെണ്ട പഠിക്കാം എന്ന് തീരുമാനിക്കുന്നത്. ആദ്യം നാട്ടിൽ നിന്നും ഏതെങ്കിലും ആശാന്മാരെ ഓസ്‌ട്രേലിയയിൽ എത്തിച്ചു പഠിക്കാം എന്ന് തിരുമാനിച്ചു. എന്നാൽ പിന്നീടത് പ്രവർത്തികമല്ല എന്ന് മനസിലാക്കി ഓൺലൈൻ ആയിട്ടു പഠിക്കാം എന്ന് തീരുമാനിച്ചു. അതനുസരിച്ചു 2019 നവംബറിൽ ഡോ. പ്രകാശൻ പഴമ്പനകോടിൻറെ ശിക്ഷണത്തിൽ ഓൺലൈൻ ആയി ഏകദേശം 16 പേരടങ്ങുന്ന ടീം ചെണ്ടപഠനം ആരംഭിച്ചു. ടീമിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉണ്ടായിരിന്നു. 2020 മാർച്ച് ഓടെ കോവിഡ് ആരംഭിക്കുകയും നിർഭാഗ്യവശാൽ ചെണ്ട പഠനം നിർത്തിവെക്കേണ്ടി വരികയും ചെയ്തു. എങ്കിലും കോവിഡ് കാലയളവിലെ നിബന്ധനകൾ പാലിച്ചു ഒറ്റക്കും ചെറിയ ഗ്രൂപ്പുകൾ ആയും ചെണ്ട പഠനം തുടർന്നുപോന്നു. ഏകദേശം 3 വർഷക്കാലയളവിലെ പഠനത്തിനു ശേഷം കൊരട്ടി രാമൻ ആശാന്റെ ശിക്ഷണത്തിൽ 2022 സെപ്റ്റംബറിൽ ഓണക്കാലത്തു ഗോസ്‌ഫോർഡ് മലയാളി അസോസിയേഷന്റെ  ഓണപ്പരിപാടിക്ക് നാദം ഗിസ്‌ഫോർഡ് എന്ന പേരിൽ 20 പേരുടെ അരങ്ങേറ്റം നടന്നു. അതിനുശേഷം കഴിഞ്ഞ മൂന്ന് വർഷമായി സിഡ്‌നിയിൽ ഉള്ള വിവിധ മലയാളി അസോസിയേഷൻ പരിപാടികൾക്കും, പള്ളിപെരുന്നാളുകൾക്കും നാദം ഗോസ്‌ഫോർഡിന്റെ  ചെണ്ടമേളം ഒരു നിറസാന്നിധ്യമായി തുടരുന്നു.

ശാസ്ത്രീയമായ ചെമ്പടമേളം, പഞ്ചാരിമേളം എന്നിവയും ശിങ്കാരിമേളവും, അതിനു പുറമെ ചെണ്ട - വയലിൻ ഫ്യൂഷനും ആണ് അവതരിപ്പിക്കുന്നത്. ഇപ്പൊഴും ചെണ്ട ക്ലാസും, പ്രാക്‌റ്റീസും തുടർന്ന് പോരുന്നു. അതിനായി ഒരു ഹാൾ വാടകക്കെടുത്തു എല്ലാ തിങ്കളാഴ്ചയും വൈകിട്ട് ഏകദേശം രണ്ടുമണിക്കൂർ ചെണ്ടപഠനത്തിനായി എല്ലാവരും ഒരുമിച്ചു കൂടാറുണ്ട് .ഇപ്പോൾ കുമാരകത്തുള്ള രതീഷ് ആശാന്റെ ശിക്ഷണത്തിൽ ആണ് ഓൺലൈൻ ആയി ചെണ്ട പഠനം നടക്കുന്നത്. നമ്മൾ മലയാളികൾ മറ്റു രാജ്യങ്ങളിൽ എത്തിച്ചേർന്നു കഴിയുമ്പോൾ ആണ് നമ്മുടെ കലയോടും, സംസ്കാരത്തോടും ഒക്കെയുള്ള സ്നേഹവും, താൽപ്പര്യവും കൂടിവരുന്നത്. അതോടൊപ്പം നമ്മുടെ കലാരൂപങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കുക എന്ന ആഗ്രഹവും അതിലുണ്ടായിരുന്നു. ഇപ്പോൾ ചെണ്ടപഠിക്കാനായി അനേകം യുവജനങ്ങൾ മുന്നോട്ടുവരുന്നുണ്ട്.

ഓസ്ട്രലിയയിൽ ഉള്ള വിവിധ മൾട്ടിക്കൾച്ചറർ സംരംഭങ്ങൾക്ക് ഗവണ്മെന്റ്തലത്തിൽ പല പരിപാടികളും പ്രോത്സാഹങ്ങളും ചെയ്യാറുണ്ട്. മറ്റു സംസ്കാരങ്ങളും, കലാരൂപങ്ങളും മനസിലാക്കുന്നതിനും അതുമായിച്ചേർന്നു തങ്ങളുടെ സംസ്ക്കാരം മുന്നോട്ടു കൊണ്ടുപോകുവാനും ഇവിടെയുള്ള സമൂഹം ആഗ്രഹിക്കുന്നു. ഈയടുത്തു ഓസ്‌ട്രേലിയയുടെ കലാരൂപമായ പൈപ്പ് ബാൻഡുമായിച്ചേർന്നു ഒരു ഫ്യൂഷൻ പെർഫോം ചെയ്യുവാൻ നാദം ഗോസ്‌ഫോർഡിനു സാധിച്ചു. ഇവിടെ അടുത്ത് ' Woolongong syro Malabar Parish Feast ' -നാണു അത്തരം ഒരു ഫ്യൂഷൻ പെർഫോം ചെയ്യാൻ സാധിച്ചത്. കണ്ടുനിന്നിരുന്ന എല്ലാവരും പെർഫോമൻസ് ആസ്വദിക്കുകയും നല്ല അഭിപ്രായം പറയുകയും ചെയ്തു.

ഓസ്‌ട്രേലിയയിലെ പല മലയാളി അസ്സോസിയേഷൻസും ഈവർഷത്തെ ഓണാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഓണക്കാലത്തിനുള്ള പ്രാക്ടീസ് നമ്മുടെ ചെണ്ട ഗ്രൂപ്പും തുണ്ടങ്ങിക്കഴിഞ്ഞു. ഈ ഓണക്കാലത്തു വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന ആലോചനയിൽ ആണ് നാദം ഗോസ്‌ഫോർഡ്. കൂടുതൽ കൂടുതൽ കാര്യങ്ങൾ പഠിക്കാനും കൂടുതൽ ആളുകൾ ചെണ്ട പഠിക്കാൻ മുന്നോട്ടുവരണം എന്ന ആഗ്രഹവും ഞങ്ങൾക്കുണ്ട്.

അജയ്, ആശ അജയ്, ആശ ജസ്റ്റിൻ, അശ്രിത്, എബിൻ, ആബേൽ, അശ്വിൻ,ബിജു, ബിൻറ്റോ, ജിയോ, ഗോഡ്‍ലി, മരിയ, ജസ്റ്റിൻ, സീമ, ഷിബിൻ, ശ്രീജിത്ത്, ശ്രയ, ടോമി, ടീന, വിപിൻ‌ദാസ്. എന്നിവരാണ് ഇപ്പോൾ നാദം ഗോസ്‌ഫോർഡ് ലെ ടീം അംഗങ്ങൾ.

English Summary:

Malayali's Nadam Gosford's Chendamelam in Sydney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com