ഡാർവിൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന 'മേടമാസ രാവ് -സ്റ്റാർ നൈറ്റ് 2024' മേയ് 27 ന്

Mail This Article
ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ (ഡിഎംഎ) ആഭിമുഖ്യത്തിൽ സിനിമാ - സീരിയൽ താരങ്ങളെയും പിന്നണി ഗായകരെയും കോർത്തിണക്കിക്കൊണ്ട് 'മേടമാസ രാവ് - സ്റ്റാർ നൈറ്റ് 2024' എന്ന പേരിൽ പരിപാടി നടത്തുന്നു. മേയ് 27 തിങ്കളാഴ്ച വൈകിട്ട് 6 മണി മുതൽ മറാറ ഇറ്റാലിയൻ ക്ലബ് ഓഡിറ്റോറിയത്തിൽ ആണ് നടത്തുന്നത്. ലക്ഷ്മി നക്ഷത്ര, സുധീർ പരവൂർ, തങ്കച്ചൻ വിതുര, സുമേഷ് ചന്ദ്രൻ, സുമി അരവിന്ദ്, ഷിനോ പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് 3 മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടി നടത്തുന്നത്.

ഈ പരിപാടിയുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം ഡാർവിൻ മ്യുർഹെഡ് റ്റെഡ് റോവ് പാർക്കിൽ നടന്നു. പ്രസിഡന്റ് ജിൻസൺ ആന്റോ ചാൾസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷില്‍വിന്‍ കോട്ടയ്ക്കകത്ത് സ്വാഗതവും പിആർഒ അക്ഷയ് ജോർജ് പ്രോത്താസിസ് നന്ദിയും പറഞ്ഞു. മുൻ ഡപ്യൂട്ടി ചീഫ് മിനിസ്റ്ററും എംഎൽഎയുമായ നിക്കോൾ മാനിസൻ, മുൻ പ്രസിഡന്റുമാരായ സാലസ് ഏബ്രഹാം, ജെനി സന്തോഷ്, രാജീവ് തയ്യിൽ, പോൾ പറോക്കാരൻ മുൻ സെക്രട്ടറിമാരായ മോൻസി തോമസ്, മാത്യു മറ്റം, ബിബിൻ മാത്യു പഴൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിഎംഎ വൈസ് പ്രസിഡന്റ് ജോമോൻ.ചുമ്മാർ, ട്രെഷറർ എമിൽ ജോൺ , ജോയിന്റ് സെക്രട്ടറി സിജി ഐസക്ക് എന്നിവർ നേതൃത്വം നൽകി.

പരിപാടിയുടെ വിജയത്തിനായി സുജേഷ് മാത്യു, ഡിനു പോൾ, ജെയിംസ്കുട്ടി തോമസ്, ഡിനു ഫിലിപ്പ്, ഗിരീഷ് കുമാർ, ബിനു എം. മാത്യൂസ്, ബേബി ഏബ്രഹാം, ജീജോ ജോസഫ്, അമല പോൾ, ജോ ജേക്കബ്, സജേഷ് പോൾ, ഷീന സന്തോഷ്, സജി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.
(വാർത്ത ∙ ഷില്‍വിന്‍ കോട്ടയ്ക്ക്കകത്ത്)