ഓസ്ട്രേലിയയിലെ നോർത്ത് വെസ്റ്റ് സിഡ്നി റീജനൽ മലയാളി പെന്തക്കോസ്റ്റൽ സഭ പ്രവർത്തനമാരംഭിക്കുന്നു

Mail This Article
സിഡ്നി∙ ഓസ്ട്രേലിയയിലെ പെന്തക്കോസ്ത് സഭയായ ശാലോം ക്രിസ്ത്യൻ അസംബ്ലി സിഡ്നിയിലെ പാരാമറ്റയിൽ പുതിയ ശാഖ ആരംഭിക്കുന്നു. "ശാലോം ക്രിസ്ത്യൻ അസംബ്ലി നോർത്ത് വെസ്റ്റ് സിഡ്നി (പാരമാറ്റ വിങ്)" എന്ന് നാമകരണം ചെയ്യപ്പെട്ട പുതിയ സഭ ഈ മാസം 21 മുതലാണ് പ്രവർത്തനമാരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങ് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് പാർക് റോഡിലുള്ള Dundas Ermington United Church (181 Park road, Dundas, NSW 2117) ഹാളിൽ നടക്കും. ചടങ്ങിൽ പ്രമുഖ പ്രഭാഷകനായി ഓസ്ട്രേലിയൻ കോളേജ് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസിന്റെ പ്രിൻസിപ്പൽ ഡോക്ടർ സേവിയർ ലക്ഷ്മണൻ പങ്കെടുക്കും. സീനിയർ പാസ്റ്റർ ഡോക്ടർ തോമസ് ഫിലിപ്പ് പുതിയ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
സിഡ്നിയിലെ പാരാമറ്റ, വെസ്റ്റ് മീഡ്, ബാങ്ക്സ്ടൗൺ, ഈസ്റ്റവുഡ്, കോൻകോർഡ്, കാർലിങ് ഫോർഡ്, കാസിൽഹിൽ, ഹോൺസ് ബി തുടങ്ങിയ പ്രദേശങ്ങളിൽ ജോലിക്കായോ പഠനത്തിനായോ എത്തുന്ന മലയാളികൾക്ക് ആത്മനിഷ്ഠയോടെയുള്ള ആരാധനയ്ക്കും കൂട്ടായ്മയ്ക്കുമായി ഈ പുതിയ സഭ സഹായകമാകും. സഭയിൽ വാഹന പാർക്കിങ് സൗകര്യവും ഉണ്ടായിരിക്കും.എല്ലാ ഞായറാഴ്ചയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെ നടക്കുന്ന സഭായോഗങ്ങളിൽ വചനപ്രഭാഷണവും എസ്സിഎ ക്വയർ സംഗീതാരാധനയും ഉണ്ടായിരിക്കും.