ADVERTISEMENT

സിൽക്ക് സ്റ്റോൺ∙ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെ.സി.സി.ക്യു ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. ഏപ്രിൽ 27ന് സിൽക്ക് സ്റ്റോൺ സ്റ്റേറ്റ് സ്കൂളിലെ ഹാളിൽ നടന്ന പരിപാടി കെ.സി.വൈ.എൽ.ക്യുവിലെ യുവതികളുടെ മനോഹരമായ സ്വാഗത നൃത്തത്തോടെയാണ് ആരംഭിച്ചത്. ഈ വർഷത്തെ ആഘോഷത്തിന്‍റെ ഒരു പ്രത്യേകത ക്നാനായ സമൂഹത്തിന്‍റെ യഹൂദ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന മ്നോറ വിളക്ക് തെളിച്ചതാണ് പരിപാടികൾ തുടങ്ങിയത് എന്നതാണ്. കെ.സി.സി.ക്യു. സെക്രട്ടറി ബിജോഷ് ചെല്ലംകണ്ടത്തിൽ സ്വാഗത പ്രസംഗം നടത്തി.   ഈസ്റ്ററിന്‍റെ പ്രാധാന്യത്തെക്കുറിച്ചും കുടുംബത്തോടൊപ്പം സംഘടനയുടെ പരിപാടികളിൽ പങ്കെടുക്കേണ്ടതിന്‍റെ ആവശ്യത്തെക്കുറിച്ചും യോഗത്തിന് അധ്യക്ഷത വഹിച്ച കെ.സി.സി.ക്യു  പ്രസിഡന്‍റ് സുനിൽ കാരിക്കൽ സംസാരിച്ചു. 

കെ.സി.സി.ഒ. പ്രസിഡന്‍റ് സജീവ് കുന്നുംപുറം, വി.കെ.സി.സി. പ്രസിഡന്‍റ് തോമസ് സജീവ് ജോൺ കായിപ്പുറം, വി.കെ.സി.സി. സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരുക്കോട്ടിൽ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു പ്രസംഗിച്ചു. "പൈതൃകം 2024" എന്ന പരിപാടിയുടെ ടിക്കറ്റ് ഉദ്ഘാടനം ഈ ആഘോഷത്തിന്‍റെ പ്രധാന ചടങ്ങായിരുന്നു. വി.കെ.സി.സി. പ്രസിഡന്‍റ്  തോമസ് സജീവ് ജോൺ കായിപ്പുറം, വി.കെ.സി.സി. സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കെ.സി.സി.ഒ. പ്രസിഡന്‍റ്  സജി കുന്നുംപുറം, കെ.സി.സി.ഒ. സെക്രട്ടറി  ഷോജോ തെക്കേവാല, കെ.സി.സി.ക്യു. പ്രസിഡന്‍റ്  സുനിൽ കാരിക്കൽ, കെ.സി.സി.ക്യു. സെക്രട്ടറി ശ്രീ. ബിജോഷ് ചെല്ലംകണ്ടത്തിൽ എന്നിവർ ചേർന്നാണ് ടിക്കറ്റ് ഉദ്ഘാടനം നിർവഹിച്ചത്.

കെ.സി.സി.ഒ. സെക്രട്ടറി ഷോജോ തെക്കേവാല ക്നാനായ സമൂഹത്തിന്‍റെ യഹൂദ പാരമ്പര്യത്തെക്കുറിച്ചും കൺവൻഷന്‍റെ വിശദാംശങ്ങളെക്കുറിച്ചും സംസാരിച്ചു.   കെ സി സി ക്യു ജോയിൻ സെക്രട്ടറി വിപിൻ ചാരംകണ്ടത്തിൽ എല്ലാവർക്കും നന്ദി  അർപ്പിച്ചു സംസാരിച്ചു. ട്രഷറർ സുജി  വെങ്ങാലിയിൽ, വൈസ് പ്രസിഡന്‍റ് ലിനു വൈപ്പേൽ, വിമൻസ് റെപ്രെസെന്ററ്റീവ് ഷേർലിപാരിപ്പള്ളി, എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ   ഈ ഈസ്റ്റർ ആഘോഷം കെ.സി.സി.ക്യു. അംഗങ്ങൾക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നായിരുന്നു.

English Summary:

KCCQ Easter Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com