ഇരുപതിലധികം നൃത്തസംഘങ്ങളുമായി 'സിഡ്മൽ ഡാൻസ്' ഫെസ്റ്റിവൽ
Mail This Article
×
സിഡ്നി ∙ സിഡ്നി മലയാളി അസോസിയേഷൻ മൾട്ടി കൾച്ചറിന്റെ സഹകരണത്തിൽ അണിയിച്ചൊരുക്കുന്ന 'സിഡ്മൽ ഫിയസ്റ്റ 24' നൃത്തപരിപാടി മേയ് 19ന്. നൃത്തങ്ങൾക്ക് മാത്രമായ ഒരു സ്റ്റേജ് പ്രോഗ്രാമാണ് ഇത്. ഇരുപതിലധികം വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ ഒരേ വേദിയിൽ ആസ്വദിക്കാവുന്ന പരിപാടിയുടെ പ്രവേശനം തികച്ചും സൗജന്യമാണ്.
ഒപ്പം ഭക്ഷണ വൈവിധ്യത്തിന്റെ രുചിക്കൂട്ടുകളുമായി തട്ടുകടകളും ഫുഡ് ട്രക്കുകളുമായി ആഘോഷത്തിന്റെ ഒരു ദിവസമാണ് മേയ് 19 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ റോസ്ലീ കമ്മ്യൂണിറ്റി സെന്ററിൽ സിഡ്മൽ ഒരുക്കുന്നത്. നൃത്താവിഷ്കാരങ്ങളിലൂടെ വിവിധ സംസ്കാരങ്ങളെ അടുത്തറിയുന്നതിനുള്ള ഒരു സുവർണ്ണാവസരമായിരിക്കും ഇതെന്ന് സംഘാടകർ അറിയിച്ചു.
English Summary:
Sydmal Fiesta 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.