ADVERTISEMENT
step-mom-2

ന്യൂയോർക്ക്∙  ഒൻപതു വയസ്സുള്ള വളർത്തു മകൾ ആഷ്ദീപ് കൗറിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഇന്ത്യൻ മധ്യവയസ്ക കുറ്റക്കാരിയാണെന്ന് ജൂറി കണ്ടെത്തി. ഷംഡായ് അർജുൻ (55) എന്ന വനിതയാണു കേസിൽ പ്രതി. യുഎസിലെ ക്യൂൻസിലാണ് ക്രൂര സംഭവം. ക്യൂൻസ്  സുപ്രീം കോടതി ജഡ്ജി കെന്നത്ത് ഹോൾഡർ ജൂൺ 3 ന് ഇവർക്ക് ശിക്ഷ വിധിക്കും.

step-mom-3

25 വർഷം മുതൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ക്രൂരമായ കൊലപാതകമാണ് നടത്തിയിരിക്കുന്നതെന്ന് ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി ജോൺ വിസ്താരത്തിനിടെ കോടതിയെ ബോധിപ്പിച്ചു.

പിതാവ് സുക്ക്ജിൻഡർ സിംഗും വളർത്തമ്മ ഷംഡായും താമസിക്കുന്ന ക്യൂൻസ് അപ്പാർട്ട്മെന്റിൽ കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ കുട്ടി പഞ്ചാബിൽ നിന്നും എത്തിയത്. കുട്ടിയെ കൊല്ലുമെന്ന് ഷംഡായ പലപ്പോഴും ഭീഷിണിപ്പെടുത്തിയിരുന്നു.  2016 ഓഗസ്റ്റിലായിരുന്നു സംഭവം. ഷംഡായും ഇവരുടെ മുൻ ഭർത്താവും രണ്ടു  പേരക്കുട്ടികളും വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ ആഷ്ദീപിനെ വീട്ടിലാക്കി എന്നാണ് ഇവർ അയൽക്കാരോട് പറഞ്ഞത്. സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയും അന്വേഷണത്തിൽ കുട്ടി വീടിനകത്തെ ബാത്ത് റൂമിൽ നഗ്നയായി കൊല്ലപ്പെട്ടു കിടക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. കുട്ടിയെ പല തവണ ഇവർ മർദിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com