ADVERTISEMENT

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട സാൻഫ്രാൻസിസ്കൊ സെന്റ് മേരീസ് ദേവാലയത്തിന്റെ 10–ാം മത് വാർഷീകാഘോഷം മേയ് 18, 19 ദിവസങ്ങളിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ നടക്കും. 18–ാം തിയതി ശനിയാഴ്ച വൈകിട്ട് നടത്തപ്പെടുന്ന പൊതു സമ്മേളനത്തിൽ ലിവർ മോർ സിറ്റി മേയർ ജോൺ മർച്ചന്റ് മുഖ്യഅതിഥിയായിരിക്കും. 

sanctuary

പരിശുദ്ധ ദൈവമാതാവിന്റെ മഹാമദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് അനുഗ്രഹീതരാകുന്നതിന് ഏവരേയും ഹാർദവമായി സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ. ഫാ. തോമസ് കോര അറിയിച്ചു. 18 ന് വൈകിട്ട് 6.15 ന് വിശിഷ്ടാതിഥികളെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കുന്നതോടെ പ്രോഗ്രാമിന് തുടക്കമാകും. തുടർന്ന് സന്ധ്യാ പ്രാർത്ഥനയും പൊതുസമ്മേളനവും നടക്കും. 19–ാം തീയതി 8.45 എഎംന് പ്രഭാത പ്രാർത്ഥനയെ തുടർന്ന് അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന അർപ്പിക്കും.

വി. കുർബാനാനന്തരം പുതുക്കി പണിത പാരീഷ് ഹാളിന്റെ കൂദാശ കർമ്മം അഭിവന്ദ്യ മെത്രാപോലീത്താ തിരുമനസുകൊണ്ടു നിർവഹിക്കും. ആശീർവാദത്തിനുശേഷം നടത്തപ്പെടുന്ന സ്നേഹ വിരുന്നോടെ വാർഷികാഘോഷ ചടങ്ങുകൾക്ക് സമാപനമാകും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വികാരിക്ക് പുറമേ സ്കറിയാ കുരുവിള (വൈസ് പ്രസിഡന്റ്) ഫ്രെഡി പോൾ (സെക്രട്ടറി), ബേസിൽ പീറ്റർ (ട്രഷറർ) കമ്മറ്റിയംഗങ്ങളായ ബിജോയ് വർഗീസ്, ബിജു വർഗീസ്, ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com