ADVERTISEMENT
runners-up

ഡാലസ്∙ ടെക്‌സാസിൽ  മലയാളി സോക്കർ  ക്ലബായ ഫുട്ബോൾ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്സിസി  ആഭിമുഖ്യത്തില്‍ സമാപിച്ച  എട്ടാമത്  ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കർ  ടൂര്‍ണമെന്റിൽ ന്യൂയോർക്ക് ചലഞ്ചേഴ്‌സ് ചാംപ്യരായി: ഡാലസ് ഡയനാമോസാണ് റണ്ണേഴ്‌സ് അപ്പ്. സ്‌കോർ  (3 : 2 ).  എഫ്സിസി കരോൾട്ടൻ, ഒക്ലഹോമ യുണൈറ്റഡ് എന്നിവർ സെമി ഫൈനലിലെത്തി പുറത്തായി

സുമിൻ  രവീന്ദ്രൻ (എം വി പി -ന്യൂയോർക്ക്) , ജെസ്റ്റസ് ആന്റോ (ഗോൾഡൻ ബൂട്ട്-എഫ്‌സിസി) ,  ഗൗതം സന്തോഷ് കുമാർ ( ഡിഫൻഡർ- ന്യൂയോർക്ക് ) , മൈക്കിൾ ജോൺ (ഗോളി-ഡാലസ് ഡയനാമോസ് ) എന്നിവർ മികവിനുള്ള വ്യക്തിഗത ട്രോഫികൾ  നേടി.

finalist

ടൂർണമെന്റിന് ആവേശമായി  മുൻ ദേശീയ താരങ്ങൾ:

team-semi-finalists

മുൻ സന്തോഷ് ട്രോഫി കേരള താരം ലേണൽ തോമസ്, സന്തോഷ്‌ ട്രോഫിയില്‍ തമിഴ്‌നാടിന്റെ ക്യാപ്റ്റനായിരുന്ന ജസ്റ്റസ് ആന്റണി എന്നിവർ ടൂർണമെന്റിൽ പങ്കെടുത്തതു പ്രത്യേകതയായി. ഇരുവരും ഇപ്പോൾ ഫുട്ബോളിനു പരിശീലനം നൽകിവരുന്നു. എഫ്‌സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇരുവരും എത്തിയത്.

new-york-team

ലേണൽ തോമസ്, ജെസ്റ്റസ് ആന്റണി, ഷിനു പുന്നൂസ് എക്സ്പ്രസ് ഫാർമസി കരോൾട്ടൻ (ഗ്രാൻഡ്  സ്പോൺസർ), സ്‌പൈസ് വാലി ഏഷ്യൻ ഫുഡ് മാർട്ട്, സിബി സെബാസ്റ്റ്യൻ ക്രിസ്റ്റൽ റൂഫിങ് കൺസ്ട്രക്ഷൻ, വിനോദ് ചാക്കോ - വിനോദ് റിയാലിറ്റി (ഗ്രാൻഡ്  സ്പോൺസേഴ്സ്) എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. 

texas-cup

മഞ്ചേഷ് ചാക്കോ (എഫ്സിസി പ്രസിഡന്റ് ), മാത്യു മാത്യൂസ് (സാബു), ഗ്രെഗ് വാഴച്ചിറ, ഷിബു ഫിലിപ്പ്  (ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റേഴ്‌സ്ക ആൻഡ് കമ്മറ്റി) എന്നിവരാണ് ഒൻപതു  ടീമുകൾ പങ്കെടുത്ത ഇത്തവണത്തെ ടൂർണമെന്റ് വിജയകരമാക്കുന്നതിൽ നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com