ADVERTISEMENT

വാഷിംങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സാമ്പത്തിക രേഖകൾ യുഎസ് കോൺഗ്രസിനു കൈമാറാൻ ഫെഡറൽ ഡിസ്ട്രിക്ട് ജഡ്ജ് അമിത് മേത്ത നിർദ്ദേശിച്ചു. ട്രംപിന്റെ കണക്കിടപാടുകൾ കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടിങ് കമ്പനിയായ മസാർഴ്സിനാണ് നിർദ്ദേശം നൽകിയത്.

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ടാക്സ് റിക്കോർഡുകൾ യുഎസ് കോൺഗ്രസ് ഓവർസൈറ്റ് കമ്മറ്റിയുടെ പരിശോധനയ്ക്ക് നൽകാൻ നോട്ടീസ് നൽകിയെങ്കിലും വൈറ്റ് ഹൗസ് ഇതിന് തടസ്സം നിന്നിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ. യുഎസ് കോൺഗ്രസിന് പ്രസിഡന്റിനെ കുറിച്ച് അന്വേഷണം നടത്താൻ അധികാരമുണ്ടെന്ന് ഇന്ത്യൻ വംശജൻ കൂടിയായ ജഡ്ജി അമിത് മേത്ത്  സൂചിപ്പിച്ചു.

യുഎസ് കോൺഗ്രസും വൈറ്റ് ഹൗസും തമ്മിലുള്ള തുടർച്ചയായ യുദ്ധത്തിൽ ഡമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് കോൺഗ്രസിന്റെ വിജയമായി ഈ വിധിയെ കാണാം. ട്രംപിന്റെ ശക്തമായ ലീഗൽ ടീം ‌കോടതി വിധിക്കെതിരെ അപ്പീൽ നടപടികളുമായി നീങ്ങുമെന്നതിന് തർക്കമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com