ADVERTISEMENT

മിഷിഗണ്‍∙ മിഷിഗണ്‍ മലയാളി ലിറ്റററി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ എഴുത്തുപരിശീലനം നല്‍കുന്ന പഠന കളരി വരുന്ന അവധിക്കാലത്തു സംഘടിപ്പിക്കുവാന്‍ പ്രസിഡന്റ് മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ കൂടിയ മിലന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു.  പഠന കളരിയുടെ നേതൃത്വം ഓക്ള്‍ലന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപിക ഡോ. ശാലിനി ജയപ്രകാശിനാണ്.

മലയാള സാഹിത്യത്തിന്റെ പരിപോഷണത്തിനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഈ സാഹിത്യ കൂട്ടായ്മ മലയാളി വിദ്യാര്‍ഥികളില്‍ മാതൃഭാഷ ബോധം വളര്‍ത്തുന്നതോടൊപ്പം ആംഗലേയ സാഹിത്യലോകത്തേക്കു പ്രവേശിക്കാനുള്ള അവസരങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പഠന ക്ലാസ്സിലൂടെ ലക്ഷ്യമിടുന്നത്.             

നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ടി. പദ്മനാഭന്റെ  മഖന്‍സിങ്ങിന്റെ മരണം എന്ന കഥ സദസ്സില്‍ വായിക്കുകയും, അമേരിക്കയിലെ എഴുത്തുകാരന്‍ അബ്ദുല്‍ പുന്നയൂര്‍ക്കുളം, മനോജ് വാരിയര്‍, ശാലിനി ജയപ്രകാശ്, വിനോദ് കോണ്ടൂര്‍, സതീഷ് മാടമ്പത്ത്, ആന്റണി മണലേല്‍, രാധാകൃഷ്ണന്‍ എന്നിവര്‍ തങ്ങളുടെ ആസ്വാദനാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. കാലത്തെ അതിജീവിക്കുന്ന കഥാകാരന് ദീര്‍ഘായുസ്സും വിജയങ്ങളും ആശംസിച്ചുകൊണ്ട് യോഗം സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com