ADVERTISEMENT

ഹൂസ്റ്റൺ∙ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ദ്വൈ വാര്‍ഷിക ഹൈന്ദവസംഗമത്തിന്റെ ഹുസ്റ്റണിലെ ശുഭാരംഭം ക്ഷേത്രസന്നിധിയിൽ ഉത്സവാന്തരീക്ഷത്തില്‍ ആവേശകരമായി നടന്നു. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉത്സവ സമയത്തു തന്നെ സംഘടിപ്പിച്ച ശുഭാരംഭത്തില്‍ കെഎച്ച്എന്‍എയുടെ ദേശീയ ഭാരവാഹികളും ഹൂസ്റ്റണിലെ പ്രമുഖ ഹൈന്ദവ നേതാക്കളും പങ്കെടുത്തു.

കെഎച്ച്എന്‍എയുടെ വളര്‍ച്ചയ്ക്ക്‌ എക്കാലത്തും ഉറച്ച സംഭാവന നല്‍കിയിട്ടുള്ളവരാണ് ഹൂസ്റ്റണിലെ മലയാളി ഹിന്ദുക്കളെന്ന് മുഖ്യാതിഥിയായിരുന്ന കെഎച്ച്എന്‍എ അധ്യക്ഷ ഡോക്ടര്‍ രേഖ മേനോന്‍ പറഞ്ഞു. ദേശീയ കണ്‍വന്‍ഷനിലെ പങ്കാളിത്തത്തിലും കലാപരിപാടികളുടെ അവതരണത്തിലും ഹൂസ്റ്റണ്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ആ പിന്തുണ തുടര്‍ന്നും ഉണ്ടാകണം എന്നു ഡോ. രേഖ മേനോന്‍ പറഞ്ഞു.

ഉപാധ്യക്ഷന്‍ ജയ്ചന്ദ്രന്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്‍ ഉപാധ്യക്ഷ രതി മേനോന്‍, ദേശീയ കോര്‍ഡിനേറ്റര്‍ അജിത്ത് നായര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 2019 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് പത്താമത് ദേശീയ കണ്‍വന്‍ഷന്‍ അരങ്ങേറുക.

ഹൂസ്റ്റണ്‍ ശ്രീ ഗൂരുവായൂരപ്പന്‍ ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ് ശശിധരന്‍ നായര്‍, വൈസ് പ്രസിഡന്റ് അജിത്ത് നായര്‍, കെ എച്ച് എന്‍ എ ജോയിന്റ് സെക്രട്ടറി ഹരിശിവരാമന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം സുനില്‍ നായര്‍, ടെക്‌സസ് റീജനൽ വൈസ് പ്രസിഡന്റ് സുരേഷ് രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുഭാരംഭം സംഘടിപ്പിച്ചത്. സുരേഷ് രാമകൃഷ്ണന്‍ സ്വാഗതവും സുനില്‍ നായര്‍ നന്ദിയും പറഞ്ഞു. 

കണ്‍വന്‍ഷനിലേക്ക് ഇരുപത്തഞ്ചോളം രജിസ്‌ട്രേഷനുകള്‍ തദവസരത്തിൽ തന്നെ ലഭിച്ചു. ശുഭാരംഭത്തിന് മുന്നോടിയായി നടന്ന കെഎച്ച്എന്‍എ ഹൂസ്റ്റണ്‍ റീജിയണല്‍ യോഗത്തില്‍ സോമരാജന്‍ നായര്‍, ചിറ്റൂര്‍ രാമചന്ദ്രന്‍, രമാ പിള്ള, ഗോപകുമാർ ഭാസ്‌ക്കരന്‍, മുരളി കേശവന്‍, അശോകന്‍ കേശവൻ , വിനോദ് വാസുദേവന്‍ തുടങ്ങി ഒട്ടനവധി അംഗങ്ങള്‍ പങ്കെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com