മാര്‍ മാത്യു മൂലക്കാട്ടിന് കാല്‍ഗറിയില്‍ സ്വീകരണം നല്‍കി
Mail This Article
മിസിസ്സാഗാ∙ സിറോ മലബാര്‍ സഭയുടെ കാനഡ- മിസിസ്സാഗാ രൂപതാ ഉദ്ഘാടനവും, മാര്‍ ജോസ് കല്ലുവേലില്‍ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിനോടും അനുബന്ധിച്ച് കാനഡയിലെത്തിയ മാര്‍ മാത്യു മൂലക്കാട്ട് പിതാവ്, കുടുംബ യോഗത്തില്‍ പങ്കെടുക്കാനായി കാല്‍ഗറിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ കാല്‍ഗറി മദര്‍ തെരേസാ സിറോ മലബാര്‍ വിശ്വാസികള്‍ കനേഡിയന്‍ മാര്‍ട്ടിയേഴ്‌സ് ചര്‍ച്ചില്‍ അദ്ദേഹത്തിനു സ്വീകരണം നല്‍കി നല്‍കി.
തുടര്‍ന്നു കാല്‍ഗറിയിലെ വിശ്വാസ സമൂഹത്തിനുവേണ്ടി മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാ. സജോ പുതുശേരി, ഫാ. പത്രോസ് ചമ്പക്കര, ഫാ. ലിജു കുന്നക്കാട്ടുമാലിയില്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധബലിയര്‍പ്പിച്ചു. വിശുദ്ധ മദര്‍തെരേസാ ക്രിസ്തീയ വിശ്വാസ തീക്ഷണതയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുപോലെ, പ്രവാസികളായ ഓരോ വിശ്വാസികളും ക്രിസ്തീയ വിശ്വാസ പ്രഘോഷണം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കാല്‍ഗറിയിലെ അമ്പതില്‍പ്പരം വരുന്ന ക്‌നാനായ കത്തോലിക്കാ വിശ്വാസികളായ കുടുംബങ്ങള്‍ സംഘടിപ്പിച്ച കുടുംബ യോഗത്തിലും തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി.