ADVERTISEMENT

ഗാർലന്റ് (ഡാലസ്)∙ ഡാലസ് ഗാർലന്റ് സിറ്റി വെസ്റ്റ് വാൽനട്ട് സ്ട്രീറ്റിലെ കൺവീനിയൻസ് സ്റ്റോർ ക്ലാർക്ക് കവർച്ചാ ശ്രമത്തിനിടെ വെടിയേറ്റു മരിച്ചു. മുഖം മറച്ചു തോക്കുമായെത്തിയ രണ്ടു പേരാണ് ഇയാൾക്ക് നേരെ വെടിയുതിർത്തത്. കവർച്ചാ ശ്രമത്തിനിടെയാണ് വെടിവയ്പ്. കടയിലെത്തിയ കസ്റ്റമറാണ് വെടിയേറ്റു കിടക്കുന്ന ഹെംഗ് ലാമി (30) നെ കുറിച്ചു പൊലീസിന് വിവരം നൽകിയത്. പോലീസെത്തുമ്പോൾ കൗണ്ടറിനു പുറകിൽ വെടിയേറ്റു കിടന്ന ലാമിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

garland-murder-2

സ്റ്റോറിലെ ക്യാമറയിൽ അക്രമികളുടെ ചിത്രം പൊലീസ് കണ്ടെത്തി. എന്നാൽ രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ പോലീസിനായിട്ടില്ല. ഇവരെ കുറിച്ചു വിവരം നൽകുന്നവർക്കു 5,000 ഡോളർ പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. 972 272 8477 എന്ന നമ്പറിൽ ഗാർലന്റ് പൊലീസിനെ വിവരം അറിയിക്കണമെന്നും അഭ്യർഥിച്ചു.

ഈ വർഷം കൺവീനിയൻസ് സ്റ്റോറിൽ (ഗാർലന്റിൽ മാത്രം) നടക്കുന്ന ഒൻപതാമത്തെ വെടിവയ്പു സംഭവമാണിത്. മരിച്ചവരിൽ ഇന്ത്യൻ വംശജനും ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com