ADVERTISEMENT

ഡാലസ്∙ ഡാലസ് ഫോർട്ട്‌വർത്ത് സ്പോർട്സ് പ്രേമികൾക്കു സുപരിചിതരായിരുന്ന ഡാലസ് മോണിങ് ന്യൂസ് സ്പോർട്സ് റിപ്പോർട്ടർ ജെറി ഫ്രേലെ (64) അന്തരിച്ചു. മൂന്നു ദശാബ്ദമായി സ്പോർട്സ് റിപ്പോർട്ട് രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ജെറി.

കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജെറിയുടെ മരണം കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ബേസ് ബോൾ തുടങ്ങിയ മത്സരങ്ങളെ കുറിച്ചു ജെറി തയാറാക്കുന്ന റിപ്പോർട്ടുകൾ വായനക്കാർ വളരെ ഇഷ്ടപ്പെട്ടിരുന്നു. ചില ആഴ്ചകൾക്കു മുൻപ് എൻഎച്ച്എൽ പ്ലേ ഓഫ് ഗെയിമിനെ കുറിച്ച് ജെറി റിപ്പോർട്ട് ചെയ്തിരുന്നു.

ടെക്സസ് റേഞ്ചേഴ്സ് ജെറിയുെട മരണത്തിൽ അനുശോചിച്ചു കൊണ്ടുള്ള പ്രസ്താവന പുറത്തിറക്കി. 35 വർഷത്തെ സ്പോർട്സ് റിപ്പോർട്ടിങ്ങിൽ 30 വർഷവും ഡാലസ് മോണിങ് ന്യൂസിനു വേണ്ടിയായിരുന്നു ജെറി പ്രവർത്തിച്ചത്. 

കഷ്ടപ്പാടുകളിൽ നിന്നും മോചനം പ്രാപിച്ചെങ്കിലം മാധ്യമലോകത്തിനു ജെറിയുടെ മരണം തീരാനഷ്ടമാണമെന്ന് ഡാലസ് മോണിങ് ന്യൂസ് സ്പോർട്സ് പ്രതിനിധി അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com