ADVERTISEMENT

തിരുവല്ല∙ പ്രളയം തകർത്ത കടപ്ര പുളിക്കീഴ് ഗ്രാമത്തിന് അമേരിക്കൻ മലയാളി സംഘടനയായ ഫോമ അവരുടെ കരുതലിൽ പണിതുയർത്തിയ സ്നേഹ വീടുകൾ‍ സമ്മാനിച്ചു. അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമ) സമ്മാനിക്കുന്ന 40 വീടുകളിൽ പൂർത്തിയാക്കിയ 20 വീടുകളുടെ താക്കോൽ ദാനം ധനമന്ത്രി ടി.എം. തോമസ് ഐസക്ക് നിർവഹിച്ചു. ഫോമയുടെ കേരള കൺവെൻഷന്റെ ഭാഗമായാണ് താക്കോൽദാനം നടന്നത്.

fomma-gif
ഫോമ കേരള കൺവെൻഷന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.

പ്രളയത്തെ ചെറുക്കാൻ കെൽപ്പുള്ള രണ്ടു മുറി വീടുകളാണ് ഏഴു ലക്ഷം രൂപ ചെലവിൽ ഫോമ പുളിക്കീഴുകാർക്കായി നിർമിച്ചു നൽകിയിരിക്കുന്നത്. ശേഷിക്കുന്ന വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാകും.

fommaa78-JPG

ഫോമ ഭാരവാഹികളും അംഗങ്ങളും പുളിക്കീഴിൽ വീടു ലഭിച്ച നാട്ടുകാരും േചർന്നു വമ്പൻ ഘോഷയാത്രയോടെയാണ് താക്കോൽദാന ചടങ്ങ് ഉൽസവമാക്കിയത്. പുളിക്കീഴിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ രാജു ഏബ്രഹാം എംഎൽഎ, കോട്ടയം എംപി തോമസ് ചാഴിക്കാടൻ, ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ എന്നിവർ നേതൃത്വം നൽകി. വഞ്ചിപ്പാട്ടിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടത്തിയ ഘോഷ യാത്രയിൽ നൂറു കണക്കിനാളുകൾ അണിനിരന്നു.

Fommaa1-JPG
fomaa3-JPG
Fommaa-JPG
fomaa2-JPG
Chamathil-JPG
Fomaa1-JPG
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com