ADVERTISEMENT

ഷിക്കാഗോ∙ അമേരിക്കൻ മലയാളികളുടെ നാഷനൽ സംഘടനയായ ഫോമയുടെ 2020– 22 വർഷങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വനിതാ പ്രതിനിധിയായി ജൂബി വള്ളിക്കളം മത്സരിക്കുന്നു. 

 

ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജൂബി വള്ളിക്കളം പ്രഫഷനൽ സംഘടനയിലും സിറോ മലബാർ ചർച്ച് പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇലിനോയിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച കാലഘട്ടത്തിലും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോർഡംഗം, വിമൻസ് ഫോറം കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചും തന്റെ നേതൃത്വ പാടവം തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ വർഷം ഷിക്കാഗോയിൽ നടന്ന ഫോമ കൺവൻഷനിൽ വെൽക്കം പ്രോഗ്രാം കോർഡിനേറ്റ് ചെയ്ത് സംഘാടകരുടെ പ്രശംസ നേടിയിരുന്നു.

 

തനിക്കു വിവിധ മേഖലകളിൽ നിന്നും ലഭിച്ചിട്ടുള്ള പ്രവർത്തന പരിചയവും അനുഭവ സമ്പത്തും ഫോമയുടെ വനിതാ പ്രതിനിധിയെന്ന രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് ഈ സ്ഥാനത്തേക്കു നിൽക്കാൻ പ്രേരിപ്പിച്ചത്.

 

ഫോമയിൽ അംഗത്വമുളള എല്ലാ സാമൂഹിക സംഘടനകളുടെയും ഫോമയുടെ പ്രതിനിധികളുടെയും സഹകരണം പ്രതീക്ഷിക്കുകയും ഇതൊരറിയിപ്പായി സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com