ADVERTISEMENT

ന്യൂയോര്‍ക്ക്∙ ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ പൊതുയോഗത്തില്‍ തിരഞ്ഞെടുത്ത ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ ആദ്യ യോഗം  കോ-പ്രസിഡന്‍റ് ലൈസി അലക്സിന്റെ അധ്യക്ഷതയില്‍ കൂടി.  പൊതുയോഗം പാസ്സാക്കിയ ഭരണഘടന പ്രകാരം മൂന്ന് അംഗങ്ങളെക്കൂടി പുതുതായി ബോര്‍ഡിലേക്ക് നിയമിച്ചു. കോടതിയുടെ നിര്‍ദ്ദേശാനുസരണം നടന്ന നിയമനം നടത്തിയവരായ വര്‍ഗീസ് ഒലഹന്നാന്‍, ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പിള്ളില്‍ എന്നിവരെ കൂടാതെ ബോര്‍ഡ് അംഗങ്ങളായി തുടരുന്നവര്‍ ലൈസി അലക്സ്, ഷാജിമോന്‍ വെട്ടം, അലക്സാണ്ടര്‍ പൊടിമണ്ണില്‍, ഇന്നസെന്‍റ് ഉലഹന്നാന്‍, അപ്പുക്കുട്ടന്‍ നായര്‍, സജി പോത്തന്‍, ജിജി റ്റോം എന്നിവരാണ്. 

ഇടക്കാല ചുമതലക്കാരായി ജിജി റ്റോം (പ്രസിഡന്റ്), സജി പോത്തന്‍ (സെക്രട്ടറി), അപ്പുക്കുട്ടന്‍ നായര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.   പുതിയതായി നിയമിച്ച ബോര്‍ഡംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം കൂടി അസ്സോസിയേഷന്റെ ജനറല്‍ ബോഡി വിളിച്ചുകൂട്ടുവാനും പൊതുയോഗത്തിന്റെ തീരുമാനത്തോടുകൂടി പിക്നിക്ക്, മലയാളം സ്കൂള്‍, അഡോപ്റ്റ് എ ഹൈവേ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും തീരുമാനിച്ചു. 

Untitled-1-gif

റോക്ക്‌ലാന്‍ഡ് കൗണ്ടിയിലും ചുറ്റുപാടുമുള്ള മലയാളി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ സുഗമമായ നടത്തിപ്പിന് എല്ലാ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com