ADVERTISEMENT

 

khna

ന്യൂജഴ്‌സി∙ എതിര്‍ ശക്തികളെ പ്രതിരോധിച്ച് കിട്ടുന്ന ഊര്‍ജ്ജത്തെ ഉപയോഗിച്ച് മുന്നേറാന്‍ വിദ്യാർഥികള്‍ക്ക് കഴിയണമെന്നു കേരള ഹൈക്കോടതി റിട്ട.ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെഎച്ച്എന്‍എ) യുടെ സ്‌കോളര്‍ഷിപ്പ് വിതരണം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠിക്കാനുള്ള താൽപര്യത്തെ സ്‌കോളര്‍ഷിപ്പുകള്‍ പ്രോത്സാഹിപ്പിക്കും. ഒപ്പം സാമ്പത്തിക പരാധീനതകള്‍ക്ക് ഒരു കൈത്താങ്ങാകും. വലിയ നിലയില്‍ ഉള്ളവര്‍ കഷ്ടപ്പെടുന്നവരെ കൈ പിടിച്ചുയര്‍ത്തുന്ന സന്മനസാണ് കെഎച്ച്എന്‍എ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

khna2

 

പരമാര ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കെഎച്ച്എന്‍എ ചെയര്‍മാന്‍ സുധ കര്‍ത്ത അധ്യക്ഷനായിരുന്നു. മിടുക്കന്മാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള സംരംഭം കെഎച്ച്എന്‍എയുടെ  സേവന പ്രവര്‍ത്തനത്തില്‍ ഒന്നാമത്തേതാണെന്ന് അദ്ദേഹം പറഞ്ഞു.

 

ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ രഞ്ജിത് കാര്‍ത്തികേയന്‍ മുഖ്യപ്രഭാഷണം നടത്തി. കഷ്ടപ്പെടുന്നവന് കൈത്താങ്ങാകാനുള്ള കെഎച്ച്എന്‍എയുടെ പരിശ്രമം അനുകരണീയമാണ്. സ്‌കോളര്‍ഷിപ്പ്് ഉത്തരവാദിത്വം അടുത്ത തലമുറയെ ഏല്‍പ്പിക്കല്‍ കൂടിയാണ്. അത് പുതുതലമുറ ഏറ്റെടുക്കണം. അദ്ദേഹം പറഞ്ഞു. സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പഠിക്കാന്‍ പണമില്ലാതെ ഒരു കുട്ടിയും ആത്മഹത്യ ചെയ്യേണ്ടി വരരുതെന്നും ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു പറഞ്ഞു. ഹിന്ദു സമൂഹത്തിലെ കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ നമുക്ക് കഴിയണമെന്ന് അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ഡയറക്ടര്‍ ഡോ. യു. കൃഷ്ണ കുമാര്‍ പറഞ്ഞു.  

 

ഹിന്ദു എന്നു പറയുന്നതിനു പകരം പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് സ്‌കോളര്‍ഷിപ്പെന്ന് കെഎച്ച്എന്‍എ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍ പറഞ്ഞു.  സഹജീവികളെ സഹായിക്കാനുള്ള അമേരിക്കയിലെ ഹിന്ദു സമൂഹം ചെയ്യുന്ന പുണ്യ പ്രവര്‍ത്തിയാണെന്ന് കെഎച്ച്എന്‍ എ മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ പറഞ്ഞു. കെഎച്ച്എന്‍എ ഡയറക്ടര്‍ ടി. ഉണ്ണികൃഷ്ണന്‍, കൊച്ചി അന്തര്‍ദേശിയ പുസ്തകോത്സവം കണ്‍വീനര്‍ ബി.പ്രകാശ് ബാബു, കെഎച്ച്എന്‍എ കേരള ഘടകം കോ-ഓര്‍ഡിനേറ്റര്‍ പി.ശ്രീകുമാര്‍ , ദേശീയ ബുക്ക് ട്രസ്റ്റ് ഡയറക്ടര്‍ ടി. എന്‍. നന്ദകുമാര്‍, സംഗീത സംവിധായകന്‍ ആര്‍.കെ. ദാമോധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

തുടര്‍ച്ചയായ  13-ാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന  കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതമാണ് സ്‌കോര്‍ഷിപ്പ്.

 

അഞ്ജന ജയകുമാര്‍ (എറണാകുളം), അഖില വി (കൊല്ലം), ആനന്ദ് ടി (കൊല്ലം), അഞ്ജന ഗോപി (കൊല്ലം), അഞ്ജന എം എസ് (കൊല്ലം), അഞ്ജു എസ് എല്‍ (തിരുവനന്തപുരം), അനുപമ എസ് (കൊല്ലം), അനുരാഗ് കെ (പാലക്കാട്), അനുരാഗ് സി.എസ് (ആലപ്പുഴ), ആതിര പി.എസ് (തൃശ്ശൂര്‍), അതുല്‍ കൃഷ്ണന്‍ ജി (കൊല്ലം), അതുല്യ ജി കുമാര്‍ (മലപ്പുറം), ഭവ്യ ബി.പി (പത്തനംതിട്ട), ചന്ദനി ചന്ദ്രന്‍ (ആലപ്പുഴ), ദേന തീര്‍ത്ഥ (കണ്ണൂര്‍), ധന്യ കെ എ (പാലക്കാട്), ദിവ്യ ചന്ദ്രന്‍(തിരുവനന്തപുരം),ഗിരീഷ് ഗോപി ( ആലപ്പുഴ), ഗോകുല്‍ എം.ആര്‍ (മലപ്പുറം), ഗോപിക ജയന്‍ (കോട്ടയം), ഹരിത എച്ച് (പാലക്കാട്), ഹേമന്ദ് പി (മലപ്പുറം), കാവ്യ കെ എസ് (വയനാട്), കീര്‍ത്തന പ്രസാദ് (തിരുവനന്തപുരം) കൃഷ്ണപ്രിയ എ പി ( തൃശ്ശൂര്‍), പ്രീതു പി കുമാര്‍ (പത്തനംതിട്ട), രശ്മി മാധവന്‍ എം (മലപ്പുറം), ശരണ്യ വി.എസ് (തിരുവനന്തപുരം), സീതള്‍  പി എസ്്(കൊല്ലം), ലാവണ്യ മോഹന്‍ സി (തിരുവനന്തപുരം), മേഘ (മലപ്പുറം), പവിത്ര. (കൊല്ലം), ശ്രീഹരി എസ് (കൊല്ലം), ശ്രീരാജ് എം എസ്(എറണാകുളം), സുധിന്‍ സുന്ദര്‍ (തിരുവനന്തപുരം), ഉണ്ണിമായ കെ.എസ്. (എറണാകുളം), വീണ ഭാസ്‌കരന്‍ (തൃശ്ശൂര്‍) , വിഷ്ണുപ്രിയ ജയരാജ് (എറണാകുളം), വൈശാഖ് പ്രസന്നന്‍ എറണാകുളം) എന്നിവര്‍ സ്‌കോളര്‍ഷിപ്പ് ഏറ്റുവാങ്ങി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com