ADVERTISEMENT

കലിഫോർണിയ ∙ ക്രിസ്തീയ വിശ്വാസം പങ്കുവയ്ക്കുകയും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്ന  ഡയാന മാർട്ടിൻ (85) എന്ന വൃദ്ധയെ റിലീജിയസ് പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചു കലിഫോർണിയ ഹാൻഫോർഡിലുള്ള  അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കി.

 

ഹാൻഫോർഡ് സിറ്റി വൈസ് മേയർ ജോൺ ബ്രാക്സലറുടെ ഉടമസ്ഥതതയിലുള്ള അപ്പാർട്ട്മെന്റിൽ കഴിഞ്ഞ 14 വർഷമായി ഇവർ താമസിച്ചുവരികയാണ്.

 

ക്രിസ്തീയ വിശ്വാസം പങ്കുവച്ചതിനും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതുമാണ് അപ്പാർട്ട്മെന്റിൽ നിന്നും നിങ്ങളെ ഒഴിവാക്കാൻ കാരണമെന്ന് ജോൺ  ബ്രാക്സലർ ഡയാനയെ അറിയിച്ചു.

 

ഡയാന ഈ അപ്പാർട്ട്മെന്റിൽ താമസിക്കുമ്പോൾ സീനിയർ ലിവിങ്ങ് അപ്പാർട്ട്മെന്റാണെന്നാണ് പരസ്യം ചെയ്തിരുന്നതെന്നും എന്നാൽ ഇപ്പോൾ പുതിയ മാനേജ്മെന്റ് യുവജനങ്ങളെ ഇവിടേക്ക് ക്ഷണിക്കുന്നതിനാൽ പ്രായമായവരെ ഒഴിവാക്കുന്നതാണ് മറ്റൊരു കാരണമായി ചൂണ്ടികാണിക്കുന്നത്.

 

മതവിശ്വാസത്തിന്റെ പേരിൽ അപ്പാർട്ട്മെന്റിൽ നിന്നും ഒഴിവാക്കാൻ യാതൊരു നിയമവുമില്ലെന്ന് അറ്റോർണി മാത്യു മെക്റിയോൾഡ് ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അറ്റോർണി പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com