ADVERTISEMENT

നെവാഡ ∙ ആമസോൺ സ്ഥാപകൻ ജെഫിന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജിൽ കയറി പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച ഇന്ത്യൻ അമേരിക്കൻ ആക്ടിവിസ്റ്റ് പ്രിയ സോഹ്‍‌നിയെ അറസ്റ്റു ചെയ്തു, ജൂൺ ആറിന് നടന്ന സമ്മേളനത്തിൽ ആമസോൺ സിഇഒയും സ്ഥാപകനുമായ ജെഫ് ബസോസ് പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.

priya-interupts-jeff-bezos

കലിഫോർണിയ ഫാമുകളിൽ കോഴികളോടു കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രിയ സ്റ്റേജിലേക്ക് ഓടി കയറിയത്. ആമസോൺ നേരിട്ടല്ലെങ്കിലും മറ്റു ഫാമുകളിൽ നിന്നും കോഴികളെ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഡയറക്ട് ആക്‌ഷൻ എവ്‌രി‌വേർ എന്ന സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

priya-interupts-jeff-bezos-2

സ്റ്റേജിലേക്ക് പ്രവേശിച്ച ഉടനെ ഇവരെ തടഞ്ഞു നിർത്തിയെങ്കിലും ആമസോൺ സ്ഥാപകനോട് വളരെ മര്യാദയായിട്ടാണ് പ്രിയ സംസാരിച്ചതെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനു മുമ്പും സംഘടന പല വിധത്തിലും പ്രതികരിച്ചിരുന്നുവെങ്കിലും ആമസോൺ നടപടി സ്വീകരിച്ചിരുന്നില്ല.

കുറ്റകൃത്യം ചെയ്യണമെന്ന തീരുമാനത്തോടെ അകത്തു പ്രവേശിച്ചു എന്നാണ് പ്രിയക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com