ADVERTISEMENT

ന്യൂയോര്‍ക്ക്∙ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ ആസ്ഥാന ദേവാലയമായ ന്യൂജഴ്സി, വിപ്പനി സെന്റ് അപ്രേം സിറിയക് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ കാവല്‍ പിതാവ് പരിശുദ്ധനായ മോര്‍ അപ്രേം പിതാവിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ ഇടവക മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെയും പരിശുദ്ധ സഭയുടെ അടിമാലി റീജിയന്‍ മെത്രാപ്പോലീത്ത യൂതെൻ എലിയാസ് മോര്‍ യൂലിയോസ് തിരുമേനിയുടെയും കാര്‍മികത്വത്തില്‍ 2019 ജൂണ്‍ 12 മുതല്‍ 15 വരെ കൊണ്ടാടുന്നു. വിശുദ്ധന്‍റെ ഈ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നുവെന്ന് വികാരി റവ. ഫാ. വര്‍ഗീസ് പോള്‍ അറിയിച്ചു (845) 536 0378. 

malankara-church-feast

കാര്യപരിപാടി: 

ജൂണ്‍ 12 ബുധനാഴ്ച വൈകീട്ട് 6:45 ന് കൊടിയേറ്റ്, 7:00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന.

ജൂണ്‍ 13 വ്യഴാഴ്ച വൈകീട്ട് 7:00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന.

ജൂണ്‍ 14, വെള്ളിയാഴ്ച വൈകീട്ട് 7:00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, വചന ശുശ്രുഷ, ആശിര്‍വാദം, സ്നേഹവിരുന്ന്.

ജൂണ്‍ 15 ശനിയാഴ്ച രാവിലെ 8:45 ന് അഭിവന്ദ്യ മെത്രാപ്പോലീത്താമാര്‍ക്ക് സ്വീകരണം, 8:50 ന് പ്രഭാത പ്രാര്‍ത്ഥന, 9:30 ന്  വിശുദ്ധ കുര്‍ബാന,11:00 മണിക്ക് പ്രദക്ഷിണം, 11:30 ന് ആശിര്‍വാദം, സ്നേഹവിരുന്ന്, ഉച്ചയ്ക്ക് 12:00 മണിക്ക് കൊടിയിറക്ക്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിബിന്‍ കുര്യാക്കോസ് 946 532 9445, എബി ടോം 650 339 4605, സജിന്‍ ജേക്കബ് 201 423 5767.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com