ADVERTISEMENT

ഹൂസ്റ്റൺ∙ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പാസ്റ്ററായിരുന്ന ജെറൽ ആൾട്ടിക്കിനെ (40) പള്ളിയുടെ അക്കൗണ്ടിൽ നിന്നും 800,000 ഡോളർ മോഷ്ടിച്ച കുറ്റത്തിന് 10 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി കിം ഓഗ് ആണ് വിധി പ്രഖ്യാപിച്ചത്. വിശ്വാസ സമൂഹത്തെ ശരിക്കും വഞ്ചിക്കുകയായിരുന്നു ജെറലെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോർണി ലസ്റ്റർ ബ്ലിസാർഡ് പറഞ്ഞു. ഇത് തീർത്തും നിരാശാജനകമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

person-holding-money

ചർച്ച് മിഷൻ പാസ്റ്ററായിരുന്ന ജെറൽ, ഗ്രോസറി വാങ്ങുന്നതിനും വിദേശ യാത്രയ്ക്കും, ലങ്കാസ്റ്റർ ബൈബിൾ കോളജ് ഡോക്ടറൽ ഡിഗ്രി ടൂഷൻ ഫിസിനും പള്ളി അക്കൗണ്ടിൽ നിന്നും പണം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. 2011– 2017 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പു നടത്തിയതെന്ന് ഓഡിറ്റിങ്ങിൽ കണ്ടെത്തി.

പണം മോഷ്ടിച്ചതായി പാസ്റ്ററും സമ്മതിച്ചിരുന്നു. പൊലീസിന്റെ അന്വേഷണത്തോടു പാസ്റ്റർ പൂർണ്ണമായും സഹകരിച്ചിരുന്നു. എങ്ങനെയാണ് ഇത്രയും തുക ഫണ്ടിൽ നിന്നും മോഷ്ടിക്കുവാൻ കഴിഞ്ഞതെന്ന് വിശദീകരിക്കാൻ അറ്റോർണി ഓഫിസ് വിസമ്മതിച്ചു. തന്റെ പ്രവർത്തികൊണ്ടു വിശ്വാസ സമൂഹത്തിനും കുടുംബാംഗങ്ങൾക്കും ഉണ്ടായ അപമാനത്തിനു മാപ്പു ചോദിക്കുന്നതായും വിധിക്കുശേഷം പാസ്റ്റർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com