ADVERTISEMENT

സാനോസെ∙ നോര്‍ത്ത് അമേരിക്കയിലെ വോളിബോള്‍ കായിക ലോകത്തെ ഇതിഹാസതാരമായിരുന്ന എന്‍.കെ ലൂക്കോസിന്റെ സ്മരണയ്ക്കായി നടത്തിവരുന്ന വോളിബോള്‍ ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുന്നത് കലിഫോര്‍ണിയയിലെ സാന്‍ഹൊസെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലാസ്റ്റേഴ്‌സ് വോളിബോള്‍ ക്ലബാണ്. 

സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന ഈ കായിക സുദിനത്തില്‍ പന്ത്രണ്ടോളം സ്റ്റേറ്റുകളില്‍ നിന്നായി ടീമുകള്‍ പങ്കെടുക്കും. ഈ കായിക മാമാങ്കം സാനോസയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹൈസ്കൂളില്‍ (617 North Jackson Ave, Sanjose, CA 95133) വച്ച് നടക്കും. 

നോര്‍ത്ത് അമേരിക്കയിലെ എല്ലാ കായികപ്രേമികളേയും ആന്റണി ഇല്ലിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതി സ്വാഗതം ചെയ്യുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും സൗജന്യ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. സാന്‍ജോസിലെ ക്രൗണ്‍പ്ലാസാ സിലിക്കണ്‍വാലി (777 Bellew Dr, Milpitas, CA 95035) ഹോട്ടല്‍ സമുച്ചയമാണ് കായികതാരങ്ങള്‍ക്കും കാണികള്‍ക്കുമായി താമസിക്കാന്‍ ക്രമീകരിച്ചിരിക്കുന്നത്. 

ടൂര്‍ണമെന്റിന്റെ വിജയത്തിനായി ക്ലബ് പ്രസിഡന്റ് ആന്റണി ഇല്ലിക്കാട്ടില്‍, ചെയര്‍പേഴ്‌സണ്‍ പ്രേമ തെക്കേക്ക്, സെക്രട്ടറി രാജു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ടോമി പഴേമ്പള്ളില്‍, ട്രഷറര്‍ ജോസുകുട്ടി മഠത്തില്‍, ജോയിന്റ് ട്രഷറര്‍ ടോമി വടുതല, പിആര്‍ഒ സാജു ജോസഫ് എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്റണി ഇല്ലിക്കാട്ടില്‍ (408 888 7516).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com